Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2026 18:57 IST
Share News :
ഗുരുവായൂർ:നഗരസഭ 11-ാം വാർഡ് ചക്കംകണ്ടത്തിലെ രണ്ട് അംഗൻവാടികളിലായി ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.വാർഡ് വികസന സമിതി കൺവീനർ എ.ഖയസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.11-ാം വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷാനി റെജി പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ വാർഡ് കൗൺസിലർ എ.എം.ഷഫീർ അധ്യക്ഷത വഹിച്ചു.അംഗൻവാടികളിലെത്തിയ നാൽപ്പതോളം കുഞ്ഞുങ്ങൾക്കായി പഠനോപകരണങ്ങളും ആകർഷകമായ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.എഎൽഎംസി കമ്മിറ്റി അംഗങ്ങൾ,രക്ഷിതാക്കൾ,നാട്ടുകാർ തുടങ്ങി നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കാളികളായി.അംഗൻവാടി അധ്യാപികമാരായ കെ.ജയ,എൻ.കെ.പ്രീതി എന്നിവർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.