Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു

29 Mar 2025 17:51 IST

ENLIGHT MEDIA OMAN

Share News :

സലാല: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പിൽ നൗഫൽ (40) ആണ് ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മരിച്ചത്. 

സ്വകാര്യ കമ്പനിയിൽ ഹെവി ഡ്രൈവറായ നൗഫൽ തുംറൈത്തിൽ നിന്ന് സലാലയിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് വാഹനം അപകടത്തിൽ പെടുകയായിരുന്നു. വാഹനത്തിനത്തിന്റെ ടയറിനടിയിൽ പെട്ട നൗഫൽ തൽക്ഷണം മരിക്കുകയായിരുന്നു. 

നേരത്തെ ദുബൈയിൽ പ്രവാസിയായിരുന്ന നൗഫൽ ഒമാനിലെ സലാലയിലെത്തിയിട്ട് ഒരു വർഷമായി. ഭാര്യ: റിഷാന, രണ്ട് മക്കളുണ്ട്. 

റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് സലാലയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



Follow us on :

More in Related News