Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കം ഉപജില്ലാ ശാസ്ത്രമേള, കലോത്സവം; പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഗ്രേഡ് നേട്ടം.

27 Nov 2026 18:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്കം ഉപജില്ലാ ശാസ്ത്രമേളയിലും കലോത്സവത്തിലും പങ്കെടുത്ത തലയോലപ്പറമ്പ് ഗവൺമെന്റ് എൽ പി സ്കൂളിലെ എല്ലാ കുട്ടികളും ഗ്രേഡ് കരസ്ഥമാക്കി. സ്കൂളിന് മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ പൊതുയോഗത്തിൽ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മായാത്മജൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനന്തു ഉണ്ണി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സോഫി ജോസഫ്, വാർഡ് മെമ്പർ മിനി ബെന്നി, പ്രധാന അധ്യാപിക ജയറാണി മേഴ്സി ആൻഡ്രൂസ് , സീനിയർ അസിസ്റ്റന്റ് കെ. സജിനി, പിടിഎ വൈസ് പ്രസിഡൻ്റ് അമൃത ശരത് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News