Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കം തീരദേശ റോഡിന് വഴി തെളിയുന്നു.

27 Nov 2026 21:43 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം പടിഞ്ഞാറെനട ബീച്ച് വഴി തോട്ടുവക്കം കനാല് വഴിയുള്ള തീരദേശ ബൈപാസ് റോഡിന് വഴി തെളിയുന്നു. റോഡിനെ കുറിച്ച് വിലയിരുത്തുന്നതിന് വേണ്ടി വൈക്കം എംഎൽഎ കെ. ബിനിമോൻ, വൈക്കം നഗരസഭ അധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ, ഹാർബർ എൻജിനീയറിങ് വിഭാഗത്തിലെ‌ ഉദ്യോഗസ്ഥർ, മുൻസിപ്പൽ കൗൺസിലർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് സ്ഥലപരിശോധന നടത്തി. റോഡ് പ്രാബല്യത്തിൽ വന്നാൽ വൈക്കം ടൗണിലെ തിരക്കുകൾ ഇല്ലാതെ ബൈപ്പാസ് റോഡ് വഴി ചേർത്തല, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക്  ഗതാഗതം സുഗമമാകും. കൂടാതെ ഒട്ടനവധി ടൂറിസം പദ്ധതികൾക്ക് ഈ തീരദേശ ബൈപാസ് റോഡ് വരുന്നതോടെ വഴി തെളിയുകയും. തീരദേശ റോഡ് മാക്കേക്കടവ് പാലത്തിലേക്ക് എത്തി ചേരുന്നതോടൊപ്പം ഒട്ടനവധി വികസന നേട്ടങ്ങൾക്കും, കോവിലകത്തും കടവ് മാർക്കറ്റ് ഉൾപ്പെടെയുള്ള വ്യാപാരം മേഖല മെച്ചപ്പെടുത്തുവാനും ഇത് വഴി കഴിയും. റോഡിനോടൊപ്പം തന്നെ ബീച്ചിനോട് ചേർന്ന് മത്സ്യബന്ധനത്തിന് പോകുന്ന ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അടുപ്പിക്കുന്നതിന് വേണ്ടിയുള്ള വള്ളക്കടവ്‌ പുനർക്രമീകരണവും നടക്കും. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഗീത പുരുഷൻ, കൗൺസിലർമാരായ പി. ഡി പ്രസാദ്, വി. അനൂപ്, മാധുരി, രതിമോൾ മഹേശൻ, അംബിക രാജേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News