Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ വാർഡ് വിഭജനം: ഡിസംബർ നാലുവരെ പരാതികൾ സമർപ്പിക്കാം

02 Dec 2024 19:35 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നത് ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. പരാതികളും നിർദ്ദേശങ്ങളും ഡിസംബർ നാലു വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മാർഗമോ നൽകണം. മറ്റു മാർഗേനയോ അവസാന തീയതിക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കില്ല.

കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ https://www.delimitation.lsgkerala.gov.in വെബ് സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരിശോധിക്കാം. കരട് നിർദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും ലഭിക്കും.

വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിയ്ക്കുളള പരാതികൾ സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാംനില, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം-695033, ഫോൺ:0471-2335030 എന്ന വിലാസത്തിൽ നൽകണം. വാർഡ് വിഭജന പരാതികൾ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ സ്വീകരിക്കില്ല.

സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കത്തിടപാടുകളും അന്വേഷണങ്ങളും സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല കൂടിയുളള തെരെഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറിയ്ക്ക് വേണം അയയ്‌ക്കേണ്ടത്. വിലാസം - തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ്, ജനഹിതം, വികാസ്ഭവൻ പി ഒ-695033, തിരുവനന്തപുരം, ഫോൺ:0471-2328158.





Follow us on :

More in Related News