Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2026 21:12 IST
Share News :
കോട്ടയം: കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും തെരുവ്നായ ശല്യത്തിന് സമയബന്ധിതമായി നടപടി സ്വീകരിക്കും. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കോട്ടയം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. നഗരത്തിലെ നിലവിലെ സാഹചര്യം വിശദമായി പരിശോധിച്ച യോഗം നഗരത്തെ പൂര്‍ണമായും തെരുവുനായ മുക്തമാക്കാന്‍ കഴിയുന്ന പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.
അലഞ്ഞു തിരിയുന്ന നായകളെ പിടികൂടി പാര്‍പ്പിക്കുന്നതിന് മതിയായ സൗകര്യങ്ങളുള്ള പുതിയൊരു കേന്ദ്രം സജ്ജമാക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. നായകള്‍ക്ക് ഭക്ഷണവും കുറ്റമറ്റ പരിപാലനവും ഉറപ്പാക്കുന്ന കേന്ദ്രമായിരിക്കണം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത സ്ഥലത്ത് സജ്ജീകരിക്കാന്‍ ശ്രദ്ധിക്കണം.
വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കണം. പ്രായമായതും രോഗം ബാധിച്ചതുമായ വളര്‍ത്ത് നായകളെ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത തടയുന്നതിന് നായകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. നായകളെ പിടികൂടുന്നതിന് പരിശീലനം സിദ്ധിച്ച കൂടുതല്‍ ആളുകളുടെ സേവനം വേണം. ഇങ്ങനെ പിടികൂടുന്ന നായകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വാഹനങ്ങളും സജ്ജീകരിക്കണം. പൊതു സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഭക്ഷണ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. തുടർപ്രവര്‍ത്തനങ്ങളില്‍ നഗരത്തിന്‍റെ സമീപ പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാക്കണം. രണ്ടാഴ്ച്ചയ്ക്കുശേഷം വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യും.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പി. സന്തോഷ്കുമാര്‍, ആര്‍.ഡി.ഒ നിജു കുര്യന്‍, തഹസില്‍ദാര്‍ സിറിള്‍ സഞ്ജു ജോര്‍ജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.