Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2026 15:28 IST
Share News :
കടുത്തുരുത്തി: പെരുവ കുന്നപ്പള്ളിയിൽ പ്രവർത്തിച്ചിരുന്ന ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 45 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. തലയോലപ്പറമ്പ് സ്വദേശി ആൽവിൻ ജോർജ് അരയത്തിലിന്റെ ഉടമസ്ഥതയിലുള്ള പി.സി.ബി എന്ന കമ്പനിയാണ് തീപിടിത്തത്തിൽ പൂർണമായും നശിച്ചത്.
കമ്പ്യൂട്ടറുകളുടെ മദർബോർഡുകൾ, ചിപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിച്ചിരുന്ന സ്ഥാപനത്തിലാണ് ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവസമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി പുറത്തേക്കു മാറ്റിയതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ നിന്നുണ്ടായ തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് നാല് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.
മൂന്ന് വർഷമായി സ്ഥാപനം പ്രവർത്തിച്ചുവരികയായിരുന്നുവെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. ഈ വർഷം ഡിസംബർ 27-ന് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.
സംഭവത്തെ തുടർന്ന് അധികൃതർ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.