Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2026 20:58 IST
Share News :
വൈക്കം: വൈക്കത്തഷ്ടമി കമ്മറ്റി രൂപീകരണം സംബന്ധിച്ച് നഗരസഭ കൗൺസിലിൽ ഭരണ, പ്രതിപക്ഷ കൗൺസിലന്മാർ തമ്മിൽ രൂക്ഷമായ വാക്കേറ്റം. വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് തെരുവ് കച്ചവടക്കാർക്ക് കടകൾ ലേലം ചെയ്ത് കൊടുക്കുന്നത് സംബന്ധിച്ച് കമ്മറ്റി രൂപീകരണവുമായി ചർച്ച ആരംഭിച്ചതോടെയാണ് ഭരണ, പ്രതിപക്ഷ വാക്കേറ്റം നടന്നത്. അഷ്ടമിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി അഷ്ടമി കമ്മറ്റി എല്ലാ വർഷങ്ങളിലും രൂപീകരിക്കാറുണ്ട്. ഈ വിഷയം നഗരസഭ കൗൺസിലിൽ ചർച്ചയ്ക്ക് വന്നപ്പോൾ പ്രതിപക്ഷത്തുള്ള എൽഡിഎഫ്, ബിജെപി കൗൺസിലർമാർ ഒരുമിച്ച് അഷ്ടമി കമ്മറ്റി ചെയർമാൻ സ്ഥാനം റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾക്ക് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെയൊരു കീഴ് വഴക്കം ഇല്ലെന്നും എല്ലാ പാർട്ടികളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള കമ്മറ്റിയാണ് മുൻകാലങ്ങളിൽ രൂപീകരിക്കാറുള്ളതെന്നും അതിന്റെ ചെയർമാൻ സ്ഥാനം ഭരണകക്ഷിയിൽപ്പെട്ട ഒരു കൗൺസിലർക്കാണ് നൽകാറുള്ളതെന്നും ചെയർമാൻ കൗൺസിലിനെ അറിയിക്കുകയായിരുന്നു. ചെയർമാന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം ബഹളം വയ്ക്കുകയും തീരുമാനം വോട്ടിങ്ങിന് ഇടണമെന്ന് പ്രതിപക്ഷ കൗൺസിലർമാരുടെ ബഹളത്തെ തുടർന്ന് അജണ്ട അടുത്ത കൗൺസിലിലേക്ക് മാറ്റിവയ്ക്കുന്നതായി കൗൺസിലിനെ അറിയിച്ചുകൊണ്ട് കൗൺസിൽ പിരിച്ചു വിടുകയായിരുന്നുവെന്നും ചെയർമാൻ കെ.ജി അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. പിന്നീട് ചെയർമാന്റെ ചേമ്പറിൽ നിന്നും പുറത്തേക്ക് പോയ ചെയർമാനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുനിർത്തിയതോടെ മറ്റ് കൗൺസിലർമാർ ഇടപെട്ട് രംഗം ശാന്തമാക്കുകയാണ് ഉണ്ടായത്.
അഷ്ടമി കമ്മറ്റി രൂപീകരണം പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണെങ്കിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലേലം നടത്തുമെന്നും നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന മുഖ്യ വരുമാനമാർഗ്ഗത്തെ തടസ്സപ്പെടുത്തുന്നതിനുള്ള ഇടതുപക്ഷ, ബിജെപി പ്രതിപക്ഷ നീക്കം അനുവദിക്കില്ലെന്ന് ചെയർമാൻ പറഞ്ഞു.
അതെ സമയം നഗരസഭ ചെയർമാന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. അഷ്ടമി കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഏകപക്ഷീയ നിലപാടുമായി ഭരണപക്ഷം പോയപ്പോൾ ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്യുകയായിരുന്നുവെന്നും
കാര്യപ്രധാനമായ പല വിഷയങ്ങൾ ഒന്നും ചര്‍ച്ച ചെയ്യാതെ നഗരസഭ ചെയര്‍മാന്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോവുകയായിരുന്നുവെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിപക്ഷത്തുനിന്നുള്ള ഡി. രഞ്ജിത്ത് കുമാർ ചോദ്യം ചെയ്യുകയും മറ്റ് പ്രതിപക്ഷ അംഗങ്ങൾ ഇതിനെ പിന്താങ്ങി സംസാരിക്കുന്നതിനിടെ കുപിതനായ ചെയര്‍മാന്‍ ഉടന്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയാണുണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ചെയര്‍മാന്റെ ചേമ്പറിലെത്തി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ ഉദ്ദേശിച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും
നഗരസഭ ചെയര്‍മാന്റെ നടപടി കൗണ്‍സിലിനോടുള്ള വെല്ലുവിളിയാണെന്ന് എല്‍ഡിഎഫ് മുനിനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ആരോപിച്ചു.
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.