Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2026 15:41 IST
Share News :
കോട്ടയം: കോട്ടയം പനച്ചിക്കാട് നിന്ന് ദമ്പതികളെയും മകനെയും കാണാതായതായി പരാതി. റെജി (62), ഭാര്യ സൂസമ്മ (58), മകൻ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്. സെപ്തംബർ 26ന് രാവിലെ പത്തോടെയാണ് മൂവരെയും പനച്ചിക്കാട് പ്രദേശത്ത്നിന്ന് കാണാതായതെന്നാണ് വിവരം. ഇവർ KL 26 F 4374 നമ്പറിലുള്ള ഇയോൺ കാറിലാണ് പോയതെന്ന് പൊലീസ് അറിയിച്ചു. കാണാതായതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും വിവിധ സ്ഥലങ്ങളിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. റെജി, സൂസമ്മ, ജോമറ്റ് എന്നിവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ: 0481 2560333, 9497980326. കാണാതായവരെ കണ്ടെത്തുന്നതിനായി വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.