Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2026 15:34 IST
Share News :
കടുത്തുരുത്തി: ലഹരിയുടെ മാരകവിഷത്തിൽ നിന്നും യുവതലമുറയെയും സമൂഹത്തെയും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലഹരിവിരുദ്ധ സന്ദേശവുമായി 'ഓപ്പറേഷൻ തൂഫാൻ' രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കടുത്തുരുത്തിയിൽ പ്രൗഢഗംഭീരമായ തുടക്കം. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രഥമ പരിപാടി ആപ്പാഞ്ചിറ പോളിടെക്നിക് ജംഗ്ഷനിൽ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
100 ദിവസം കൊണ്ട് പതിനായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നും, മയക്കുമരുന്ന് കേരളത്തിൽ അവസാനിപ്പിക്കും എന്ന നിലപാടും ആയിട്ടാണ് ഈ ഗവൺമെന്റ് മുന്നോട്ടുപോകുന്നത് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു......
ലഹരിക്കെതിരെ നാടിനെ ഒന്നിപ്പിച്ച ഈ കൂട്ടായ്മയിൽ കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളേജും, ആപ്പാഞ്ചിറ കാർമൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ക്യാപ്റ്റൻസ് ക്ലബ്ബും, ഓട്ടോറിക്ഷാ സഹപ്രവർത്തകരും, വ്യാപാരി സുഹൃത്തുക്കളും, കുടുംബശ്രീ പ്രവർത്തകരും കൈകോർത്തത് വലിയ മാതൃകയായി.... യോഗത്തിന് മുന്നോടിയായി നടന്ന വർണ്ണാഭമായ ലഹരിവിരുദ്ധ സന്ദേശ റാലിയും യുവത്വത്തിന്റെ ഊർജ്ജം തുളുമ്പിയ ഫ്ലാഷ് മോബും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.....
ആപ്പാഞ്ചിറ പോളിടെക്നിക് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കത്തടം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആൻ മരിയ ജോർജ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പ്രസിഡണ്ട് തങ്കമ്മ വർഗീസ്, എക്സൈസ് ഇൻസ്പെക്ടർ ജയകുമാർ ജി., ഗവ. പോളിടെക്നിക് പ്രിൻസിപ്പൽ സുനിൽ കുമാർ, ജെയിംസ് പുല്ലാപ്പള്ളി, ടോമി പ്രാലഡി, സ്റ്റീഫൻ പാറാവേലി, ഫാദർ സിറിയക്ക് കൊച്ചുകൈപ്പട്ടിയിൽ, മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ സമദ് ബാഖവി തുടങ്ങിയ പ്രമുഖരും വിവിധ രാഷ്ട്രീയ-സാമൂഹിക-സാമുദായിക രംഗത്തെ നേതാക്കളും ജനപ്രതിനിധികളും ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നൂറുകണക്കിന്
വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്ത ഈ യോഗം, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കടുത്തുരുത്തിയുടെ ഒറ്റക്കെട്ടായുള്ള മുന്നറിയിപ്പും നന്മയുടെ സന്ദേശവുമായി മാറി.
Follow us on :
Tags:
More in Related News
Please select your location.