Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 16:36 IST
Share News :
മസ്‌കറ്റ്: ഒമാനിലെ പ്രശസ്ത മലയാളി സംഘടനയായ റൂവി മലയാളി അസോസിയേഷൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന്, പ്രമുഖ ആരോഗ്യ സേവനദായക സ്ഥാപനമായ ലൈഫ് ലൈൻ മെഡിക്കൽ സെന്ററുമായി ഔദ്യോഗിക ധാരണാ കരാറിൽ ഒപ്പുവച്ചു.
“പ്രവാസി സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി, എല്ലാ വരുമാന വിഭാഗത്തിലുള്ളവർക്കും മനോഹരമായ രീതിയിൽ ആരോഗ്യ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം,” എന്ന് ആർ.എം.എ ഭാരവാഹികൾ പറഞ്ഞു.
ഈ സഹകരണത്തിന്റെ ഭാഗമായി, ലൈഫ് ലൈൻ മെഡിക്കൽ സെന്ററിന്റെ റൂവി ബ്രാഞ്ചിൽ അസോസിയേഷൻ അംഗത്വകാർഡുള്ളവർക്ക് വിവിധ ചികിത്സാ സേവനങ്ങളിൽ പ്രത്യേക നിരക്കിളവുകൾ ലഭ്യമാകും. ലാബ് പരിശോധനകൾ, ജനറൽ കൺസൾട്ടേഷൻ, വിദഗ്ധ സേവനങ്ങൾ, പ്രതിദിന പരിശോധനകൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ധാരണാ ഒപ്പുവെച്ച ചടങ്ങിൽ റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽആലുവ ,ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ലൈഫ് ലൈൻ ഹെഡ് ഷിജു പി. കുര്യൻ എന്നിവർ പങ്കെടുത്തു. കൂടാതെ ട്രഷറർ സന്തോഷ് കെ.ആർ, സുജിത് സുഗതൻ, മാർക്കറ്റിങ് മാനേജർ ജോഷി ബെനഡിക്ട് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
ആരോഗ്യ സംരക്ഷണത്തിന്റെ മേഖലയിൽ ഇതൊരു സാമൂഹിക പ്രതിബദ്ധതയാണ്.” “റൂവി മലയാളി അസോസിയേഷനുമായി ചേർന്ന് ഈ പദ്ധതിയുടെ ഭാഗമായി, എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും പരമാവധി നിരക്കിളവോടുകൂടിയ മികച്ച സേവനങ്ങൾ നൽകുമെന്ന് ലൈഫ് ലൈൻ മാനേജ്മെന്റ് വ്യക്തമാക്കി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.