Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുതലമുറയെ ഉൾകൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്: എൻ.സി.ജംഷീറലി ഹുദവി

19 Jan 2025 19:59 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: സമകാലിക സാഹചര്യത്തിൽ പുതു തലമുറയെ വിമർശന വിധേയമാക്കാതെ നന്മകളെ ഉൾകൊണ്ട് വിശാലമായ സമീപനം സ്വീകരിക്കണമെന്ന് മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയ സംഘടിപ്പിച്ച പ്രവർത്തക കുടുംബസംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് സംസാരിച്ച എന്‍.സി.ജംഷീറലി ഹുദവി പറഞ്ഞു.

സീബ് ഫാമിൽ വച്ച് നടന്ന പ്രവർത്തക കുടുംബസംഗമം മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹിം വറ്റലൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൈസൽ ആലുവ അദ്ധ്യക്ഷത വഹിച്ചു. മസ്‌കറ്റ് കെഎംസിസി സെൻട്രൽ കമ്മറ്റി നേതാക്കളായ ഷാജഹാൻ, ഷമീർ പാറയിൽ, അഷ്റഫ് നാദാപുരം, എം.ടി. അബൂബക്കർ എന്നിവർ സംബന്ധിച്ചു.

എൻ.സി. ജംഷീറലി ഹുദവി എഴുതിയ മുസ്ലിം ലീഗ് നോവൽ "ഹാജി" പുസ്തകത്തിൻ്റെ ജി.സി.സിയിലെ പ്രകാശനം അൽ ഖൂദ് കെ.എം.സി.സി സെക്രട്ടറി സുഹൈറിന് കോപ്പി നല്കി കൊണ്ട് എന്‍.സി ജംഷീറലി ഹുദവി ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. തുടർന്ന് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ.മിര്‍വസ് സുല്‍ഫിക്കറലിയുടെ ആരോഗ്യ പഠന ക്ലാസും മെന്റലിസ്റ്റ് സുജിത്തിന്റെ മെന്റലിസം ഷോയും അരങ്ങേറി.

മസ്‌കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം എൻ.സി.ജംഷീറലി ഹുദവിയ്ക്ക് സി.വി.എം.ബാവവേങ്ങര നല്കി. ഡോ.മിര്‍വസ് സുല്‍ഫിക്കർ, സുജിത് മെന്റലിസ്റ്റ്, സ്കൈ റൈസ് എം ഡി മുഹമ്മദ് റസൽ എന്നിവർക്കുള്ള സ്നേഹോപഹാരങ്ങൾ എൻ.സി. ജംഷീറലി ഹുദവി നല്കി.

കുട്ടികള്‍ക്കു വേണ്ടി ഫാന്‍സി ഡ്രസ്, ബട്ടണ്‍ കളക്ഷന്‍, പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരങ്ങളും സ്ത്രീകള്‍ക്കു വേണ്ടി വടംവലി, പെനാല്‍ട്ടി ഷൂട്ടൗട്ട്, ബോള്‍ പാസിങ് മത്സരങ്ങളും സംഘടിപ്പിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വേറിട്ട പരിപാടികളുമായി നടത്തിയ സംഗമത്തിന് ആവേശം പകർന്ന് കൊണ്ട് ഗാനമേളയും അരങ്ങേറി. ടി.പി. മുനീർ സ്വാഗതവും കെ.കെ. ഷാജഹാൻ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News