Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2025 23:12 IST
Share News :
സലാല: ഒമാന്റെ 55-ാം ദേശിയ ദിനത്തോട് അനുബന്ധിച്ച് കൈരളി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാനം മഹാദാനം എന്ന ആശയത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ മലയാളികൾ കൂടാതെ നിരവധി സ്വദേശികളും പങ്കെടുത്തു.
കൈരളി സലാലയും സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സുൽത്താൻ ഖാബൂസ് ബ്ലഡ് ബാങ്കിൽവെച്ച് 2025 നവംമ്പർ 26ന് ബുധനാഴ്ച്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാന ക്യാബ് കൈരളി സലാല ആക്റ്റിംഗ് പ്രസിണ്ടൻ്റ് രാജേഷ് പിണറായിയുടെ അധ്യക്ഷതയിൽ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ ഡോക്ടർ മൺസൂർ സി അബ്ദുള്ള (ചീഫ് ഫിസിഷ്യൻ) ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, മലയാള മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ, കേരള വിംഗ് കൺവീനർ സനീഷ് ചക്കരകല്ല് എന്നിവർ ആശംസകൾ അർപ്പിച്ചു.
രക്തദാന ക്യാമ്പ് സുൽത്താൻ ഖാബൂസ് ബ്ലഡ് ബാങ്ക് ജീവനക്കാരായ ഡോ മുഹമ്മദ് അഹമ്മദ് മൊർഗാൻ, താരീഖ് അഹമ്മദ് മുഫ്ലഹ്, അക്രം ജമാൻ റബീഅ, ഗിൽബർട്ട് ജയകുമാർ, മുഹമ്മദ് മഹബൂബ് അലി, ഇമ്രാൻ ഖവർ, ബിനു ഇസ്മായിലും, കൈരളി സലാലയുടെ പ്രവർത്തകരും നേതൃത്വം നൽകി.
ആക്റ്റിംഗ് ജനറൽ സെക്രട്ടറി അനീഷ് റാവൂത്തർ സ്വാഗതവും ട്രഷറർ കൃഷ്ണദാസ് പട്ടാമ്പി നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.