Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2026 18:43 IST
Share News :
വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ പുള്ളി സന്ധ്യ വേല ആഘോഷിച്ചു. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. രണ്ടാം നാളിലെ സന്ധ്യ വേല ദർശിച്ച് സായൂജ്യം നേടുവാൻ നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയും നടന്നു. ഒക്ടോബർ 21, 23 തീയതികളിലും പുള്ളി സന്ധ്യവേല നടക്കും. പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് നവംബർ 20 ന് കൊടിയേറും. ഡിസംബർ1 നാണ് പ്രസിദ്ധമായ അഷ്ടമി 2 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.
Follow us on :
Tags:
Please select your location.