Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി...

06 Jul 2025 20:18 IST

MUKUNDAN

Share News :

ചാവക്കാട്:വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.തളിക്കുളം എടശ്ശേരി മണക്കാട്ടുപടി വീട്ടിൽ രാജീവൻ മകൻ സിജിൽ രാജ്(22)ആണ് പിടിയിലായത്.പ്രതി ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്നു.തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ഇളങ്കോവിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സി.എൽ.ഷാജുവിന്റെയും,ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെയും മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ റൗഡിയും,നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്.കഴിഞ്ഞ മാസം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി വന്ന ചാവക്കാട് സ്വദേശികളായ യുവാക്കളെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അന്വേഷണ സംഘത്തിൽ ചാവക്കാട് എസ്ഐ ശരത്ത് സോമൻ,ജിഎസ് സിപിഒ അനീഷ്,സിപിഒമാരായ പ്രദീപ്‌,രജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Follow us on :

More in Related News