Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പന്തറ ഓമല്ലൂർ ശനീശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിനു തുടക്കം കുറിച്ചു.

06 Jul 2025 20:57 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറുപ്പന്തറ ഓമല്ലൂർ ശനീശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിനു തുടക്കം കുറിച്ചു.ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മുണ്ടകോടി ഇല്ലം ദാമോദരൻ നമ്പൂതിരി മേൽശാന്തി രതീഷ് ടി വി പുരം എന്നിവർ കാർമികത്വം വഹിയ്ക്കും .. ഞായറാഴ്ച രാവിലെ10.30 ന് ക്ഷേത്ര സന്നിധിയിൽ,

ഗായികആയി 50 വർഷങ്ങൾ പൂർത്തിയാക്കിയ പിന്നണി ഗായിക കോട്ടയം ആലിസിനെ ക്ഷേത്രം കാര്യദർശി ആർഷശ്രീ ശിവമയി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജില്ലാ മാസ് മീഡിയ *മുൻ* ഓഫീസർ കെ ദേവ് ഉപകാരം നൽകി ആദരിച്ചു. തുടർന്ന് ചലച്ചിത്ര പിന്നണി ഗായികയും അദ്ധ്യാത്മക പ്രഭാഷകയുമായ ആലീസ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കൊല്ലം ഭരണിക്കാവ് മാതൃസമിതി സംഘം ലളിത സഹസ്രനാമ അഖണ്ഡ ജപാർച്ചന നടത്തി.. തുടർന്ന് ലളിത സഹസ്രനാമ പുഷ്പാർച്ചനയും പ്രസാദ ഊട്ടും നടത്തി. തിങ്കളാഴ്ച രാവിലെ നട തുറക്കലിനു ശേഷം അഭിഷേകം, ഉഷപൂജ, മഹാഗണപതിഹോമം, 9 മണിക്ക് കലശപൂജ തുടർന്ന് കലാശാഭിഷേകം, ഉച്ചപൂജ, പ്രസാദ വിതരണം മഹാപ്രസാദ ഊട്ട് എന്നീ ചടങ്ങുകളും നടക്കും.

Follow us on :

More in Related News