Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2026 23:08 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം രൂപീകരിക്കപ്പെട്ടതിൻ്റെ രജതജൂബിലി അഘോഷങ്ങളുടെ ലോഗോ പ്രകാശനം റൂവി എം ബി ഡിയിലെ കേരള വിഭാഗം ഓഫീസിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു.
2001 ൽ രൂപീകരിക്കപ്പെട്ട കേരള വിഭാഗം അതിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന വേളയിൽ ഒമാനിലെ പ്രവാസി സമൂഹത്തിനിടയിൽ വേറിട്ടൊരു സംഘടനയാകാൻ ഇക്കഴിഞ്ഞ 25 വർഷക്കാലത്തിനിടയിൽ കേരള വിഭാഗത്തിന് സാധിച്ചിട്ടുണ്ട് എന്ന് സ്വാഗതമാശംസിച്ച കോ കൺവീനർ ജഗദീഷ് കെ പറഞ്ഞു.
കേരള വിഭാഗം രൂപീകരണത്തിന് അടിത്തറ പാകിയവരിൽ പ്രഥമ സ്ഥാനീയരായ അടുത്തിടെ അന്തരിച്ച ഐ എസ് സി മുൻ ചെയർമാൻ ഡോക്ടർ സതീഷ് നമ്പ്യാരുടെയും അന്നത്തെ ജനറൽ സെക്രട്ടറിയും പിന്നീട് ചെയർമാനുമായ ബാബു രാജേന്ദ്രൻ്റെയും പ്രവർത്തനങ്ങളെ ജഗദീഷ് അനുസ്മരിച്ചു.
സ്ഥാപക കൺവീനർ പി എം ജാബിർ, പ്രേമൻ, കേരള വിംഗിൻ്റെ ലോഗോ രൂപകൽപ്പന ചെയ്ത ആർട്ടിസ്റ് പ്രഭാകരൻ, കഴിഞ്ഞ കാലങ്ങളിൽ സംഘടനയെ നയിച്ച പ്രദീപ് മേനോൻ, രതീഷ്, അകാലത്തിൽ വിടപറഞ്ഞ രജിലാൽ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഭരണസമിതികളുടെ പ്രവർത്തനങ്ങളെ കുറിച്ചും സ്വാഗത പ്രസംഗകൻ ഓർമ്മിച്ചു.
കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സ്ഥാപകാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, സുനിൽകുമാർ കെ കെ, സുരേന്ദ്രൻ കെ, ബഷീർ ഇല്ലിക്കൽ, ശ്രീനിവാസൻ, പി വി കൃഷ്ണൻ, കെ എൻ വിജയൻ, അഡ്വ. ഗിരീഷ് കുമാർ, മുൻ കേരള വിഭാഗം കൺവീനറും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയുമായ സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ സെക്രട്ടരി അനു ചന്ദ്രൻ എന്നിവർ ചേർന്ന് രജതജൂബിലി ലോഗോ പ്രകാശനം ചെയ്തു. കലാ-സാംസ്കാരിക, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ട് കേരള വിഭാഗം അതിന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ഉയർന്ന നിലവാരമുള്ള നിരവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നതായി കൺവീനർ തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കേരളോത്സവം അഥവാ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിനെ, മസ്കറ്റ് ഫെസ്റ്റിവൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള പരിപാടിയാക്കി മാറ്റുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇ എം എസ്-എ കെ ജി അനുസ്മരണ പ്രഭാഷണം, ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണം, എന്‍റെ കേരളം എന്‍റെ മലയാളം മലയാള ക്വിസ് പ്രോഗ്രാം, പ്രതിവര്‍ഷം നടത്തുന്ന യുവജനോത്സവ മത്സരങ്ങൾ, മലയാള സാഹിത്യ മത്സരങ്ങൾ, കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന വേനല്‍ തുമ്പികള്‍ മധ്യ വേനല്‍ അവധി ക്യാമ്പ്, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി നിരവധി വൈവിധ്യങ്ങളായ പരിപാടികൾ കേരളവിഭാഗത്തിന് സംഘടിപ്പിക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് അജയൻ പൊയ്യാറ കൂട്ടിച്ചേർത്തു.
മുന്നൂറിലേറെ വരുന്ന അംഗങ്ങളോടൊപ്പം ഒമാനിലുടനീളം വ്യാപിച്ചുകിടക്കുന്ന 10,000ലേറെ വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഏതൊരു പരിപാടിയും സംഘടിപ്പിക്കാനുള്ള കരുത്തും ആത്മവിശ്വാസവും കേരള വിഭാഗത്തിനു നല്‍കുന്നു. ഇനിയും ഒട്ടേറെ മുന്നോട്ട് പോകുന്നതിന് എല്ലാവരുടെയും പിന്തുണ കൺവീനർ അഭ്യർത്ഥിച്ചു. ട്രഷറർ സുനിത്ത് തെക്കടവൻ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.