Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംബാസഡേഴ്‌സ് കപ്പ് ചെസ് ടൂർണമെൻ്റിൽ ഇന്ത്യൻ സ്‌കൂൾ ബൗഷർ ചെസ് ടീം ജേതാക്കളായി

13 Feb 2025 02:17 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: 2025 ലെ അംബാസഡേഴ്‌സ് കപ്പ് ചെസ് ടൂർണമെൻ്റിൽ ഒമാൻ ഇന്ത്യൻ സ്‌കൂൾ ബൗഷർ(ISB) ചെസ് ടീം ജേതാക്കളായി. 

ഫെബ്രുവരി 9 ന് ദാർസൈറ്റ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ഒമാനിലെ പതിനാല് ഇന്ത്യൻ സ്കൂളുകളിൽ നിന്ന് നൂറിലേറെ വിദ്യാര്തഥികൾ പങ്കെടുത്തു. 

പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി ഇരുപത് കളികളിൽ ഇരുപത് കളികളും വിജയിച്ച് ഇന്ത്യൻ സ്‌കൂൾ ബൗഷർ (ISB) ചെസ് ടീം ജേതാക്കളായി. 

മർവ ഫാക്കിഹ്, എം എ ശ്രീയുക്ത, നിയോള പിൻ്റോ, ടിയാന സാൻഡ്രിയ ടിനോ, എന്നിവർ ആണ് ഇന്ത്യൻ സ്‌കൂൾ ബൗഷർ ചെസ് ടീം അംഗങ്ങൾ.

അന്താരാഷ്ട്ര ഫിഡെ റേറ്റഡ് കളിക്കാരായ നാല് പേരും ഒരു പോയിൻ്റ് പോലും വഴങ്ങാതെ, വ്യക്തിഗത ബോർഡ് സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ഈ വർഷത്ത സിബിഎസ്ഇ ദേശീയ ചെസ് ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാക്കൾ കൂടിയാണ് ഇവർ.

ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ബൗഷർ ടീം, ഇന്ത്യൻ സ്‌കൂൾ മബേലയ്ക്ക് (ഐഎസ്എഎം) പിന്നിലായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇലാൻ ഷഫീഖ്, ഹർഷവർധൻ, ക്രിസ്റ്റഫർ, സായിപ്രസാദ് എന്നിവർ ആയിരുന്നു ഇന്ത്യൻ സ്‌കൂൾ ബൗഷർ ടീം അംഗങ്ങൾ.

ഓപ്പൺ വിഭാഗത്തിൽ ബോർഡ് മൂന്നിൽ, ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ ഇലാൻ ഷഫീക്, മികച്ച പ്രകടനം നടത്തി ബോർഡ് പ്രൈസ് നേടി ശ്രദ്ധേയനായി.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News