Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2025 05:50 IST
Share News :
മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബൗഷർ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടി വിശിഷ്ട അതിഥികളും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഉൽഘാടനം ചെയ്തു.
ബോഷർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പാൽ കോർപ്പറേഷനിലെ കൺട്രി ആൻഡ് ചാനൽ പാർട്ണർ മാനേജർ ലോയ് ഖാലിദ് ബാ മഖലിഫ് മുഖ്യ അതിതിയായും, ലുലു ഗ്രൂപ്പ് ഒമാൻ റീജണൽ ഡയറക്ടർ ഷബീർ കെ എ വിശിഷ്ട അതിഥിയായും പങ്കെടുത്തു.
വിദ്യാർത്ഥികളുടെ വിവിധ കലാ പ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. റോബോട്ടിക് പ്രദർശനവും ഒരുക്കിയിരുന്നു.
വിവിധ ഇന്റർനാഷണൽ ചെസ്സ് മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയം കരസ്ഥമാക്കിയ ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് മാസ്റ്റർ ഇലാൻ ഷെഫീക്കിന് വേദിയിൽ ആദരിച്ചു.
വിവിധ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവാർഡുകളും മൊമെന്റോകളും വിതരണം ചെയ്തു.
സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും പരിപാടികളിൽ സംബന്ധിച്ചു..
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.