Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് പ്രത്യേക കോൺസുലാർ ക്യാമ്പ് ജൂലൈ 5ന്.

03 Jul 2024 06:55 IST

- ISMAYIL THENINGAL

Share News :

ദോഹ: ഐ.സി.ബി.എഫുമായി സഹകരിച്ച് ഖത്തർ ഇന്ത്യന്‍ എംബസി ജൂലൈ 5ന് (വെള്ളിയാഴ്ച) പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍ ഷമാലിലെ അൽ ഷമാൽ സ്പോർട്സ് ക്ലബ്ബിലാണ് ക്യാമ്പ് നടക്കുക. 


പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, മറ്റ് എംബസി സേവനങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ടാകും. അല്‍ ഷമാലിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രയാസം പരിഗണിച്ചാണ് അല്‍ ഷമാലിൽ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മണി​ മു​ത​ൽ 11 മ​ണി​ വരെയാണ് ക്യാമ്പിന്റെ പ്രവർത്തനം.


രാവിലെ 8 മണി മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാകും. സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടു വരണമെന്നും ഐ.സി.ബി.എഫ് അറിയിച്ചു. സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Follow us on :

More in Related News