Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 08:24 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശിച്ചു. ബാലവേദിയിലെ 50 കുട്ടികളടങ്ങിയ സംഘമാണ് മ്യൂസിയം സന്ദർശിച്ചത്.
ഒമാന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും വിവിധ കാലഘട്ടങ്ങളിലൂടെയുള്ള രാജ്യത്തിന്റെ വളർച്ചയും അടുത്തറിയാൻ കുട്ടികൾക്ക് സന്ദർശനം അവസരമായി. ചരിത്രപഠനം പുസ്തകങ്ങളിലെ അറിവിൽ മാത്രം ഒതുങ്ങാതെ നേരിട്ടുള്ള അനുഭവങ്ങളിലൂടെയും ദൃശ്യാവിഷ്‌കാരങ്ങളിലൂടെയും മനസ്സിലാക്കാൻ സന്ദർശനം സഹായിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു.
മ്യൂസിയത്തിലെ വിവിധ ഗാലറികളും ചരിത്രാവശിഷ്ടങ്ങളും പ്രദർശനങ്ങളും കുട്ടികൾ കൗതുകത്തോടെ വീക്ഷിച്ചു. ഒമാന്റെ പുരാതനകാലം മുതൽ ആധുനിക കാലഘട്ടം വരെയുള്ള സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന അനുഭവമായിരുന്നു സന്ദർശനം. കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം പുതിയ അനുഭവങ്ങളും സൗഹൃദങ്ങളും സമ്മാനിച്ച യാത്രയായിരുന്നു ഇതെന്ന് സംഘാടകർ പറഞ്ഞു.
കേരളവിഭാഗം കോ-കൺവീനർ ജഗദീഷ് കീരി, ബാലവേദി സെക്രട്ടറി റോഫിൻ ജോൺ , ജോയിന്റ് സെക്രട്ടറി ജൂമി സിയാദ് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.
കുട്ടികളിൽ ചരിത്രബോധവും സാംസ്കാരിക അവബോധവും വളർത്തുന്നതിനും പഠനത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുമായി ബാലവേദിയുടെ നേതൃത്വത്തിൽ ഇത്തരം വിജ്ഞാനയാത്രകളും പഠനപരിപാടികളും തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
Please select your location.