Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 09:11 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ആവേശം പകരാൻ ഒമാൻ പ്രവാസി അസോസിയേഷനും മക്കാ ഹൈപ്പർമാർക്കറ്റും സംയുക്തമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു. മസ്കറ്റ് അൽ കുവൈറിലെ മക്കാ ഹൈപ്പർമാർക്കറ്റിൽ ഓഗസ്റ്റ് 15 ശനിയാഴ്ച ഉച്ചയ്ക്ക് പരിപാടി നടക്കും.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെ ഓർമ്മകളും ദേശസ്നേഹത്തിന്റെ സന്ദേശവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മകളും ദേശീയബോധവും കുട്ടികളിൽ വളർത്തുന്നതിനുള്ള വേദിയായും ചിത്രരചനാ മത്സരം മാറും.
ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കാണ് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികളും സംഘടിപ്പിക്കും. പ്രവാസി സമൂഹത്തിൽ ദേശീയ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന തരത്തിലാണ് ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.
കുട്ടികളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ മഹത്വവും ദേശസ്നേഹവും പകർന്നുനൽകുന്നതിനൊപ്പം അവരുടെ കലാപരമായ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പരിപാടി സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
+968 7980 4894, 9524 0101
Follow us on :
Tags:
More in Related News
Please select your location.