Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2026 22:40 IST
Share News :
വൈക്കം: അനധികൃതമായി കക്കാ ത്തോട് കടത്തിയ രണ്ട് ലോറികൾ ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടി. ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗിന്റെ ഭാഗമായി ബണ്ട് റോഡ്, വൈക്കം, മറവൻതുരുത്ത്, മേക്കര എന്നിവിടങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് ചെമ്മനാകരി, കെ. എസ് മംഗലം എന്നിവിടങ്ങളിൽ നിന്നും രണ്ടു ലോറികളിലായി അനധികൃതമായി കടത്താൻ ശ്രമിച്ച 9.5 ടൺ കക്കാത്തോട് അടക്കം പിടിച്ചെടുത്തത്. കക്കാ സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റ് ഇല്ലാതെയാണ് ലോറികളിൽ കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വകാര്യ വ്യക്തികൾക്ക് 200 കിലോയിൽ കൂടുതൽ കക്ക, കക്കാത്തോട്, കക്കാ ഇറച്ചി എന്നിവ ജലമാർഗ്ഗം, കരമാർഗ്ഗം എന്നിങ്ങനെ കൊണ്ടുപോകണമെങ്കിൽ പെർമിറ്റ് നിർബന്ധമാണ്. ഫിഷറീസ് വകുപ്പ് നൽകുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിൽ കക്ക സംഘങ്ങൾ അനുവദിക്കുന്ന പാസ്സ് ഉപയോഗിച്ച് മാത്രമേ കക്കാത്തോട് വാഹനങ്ങളിൽ കൊണ്ടുപോകാൻ കഴിയു. നിയമലംഘനം നടത്തിയ ഇരു വാഹനങ്ങൾക്കും എതിരെ KIFA നിയമ പ്രകാരം പിഴ ഈടാക്കി.കോട്ടയം ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടർ എ.കൃഷ്ണകുമാരി, വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മറ്റം മെറിറ്റ് കുര്യൻ, ഫിഷറീസ് ഓഫീസർ അയന രാജപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിയമപ്രകാരമുള്ള പാസോടുകൂടി മാത്രം കക്കാത്തോട് കൊണ്ടുപോകുകയും നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്നും കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.