Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കള്ളനോട്ട് നൽകി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി; പിടിക്കപ്പെടുമെന്ന് കണ്ടതോടെ കാറിൽ കയറി രക്ഷപ്പെട്ടു.

31 Oct 2026 00:09 IST

santhosh sharma.v

Share News :

വൈക്കം: കള്ളനോട്ട് നൽകി കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ആൾ പിടിക്കപ്പെടുമെന്ന് കണ്ടതോടെ കാറിൽ കയറി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ തലയാഴം പുത്തൻപാലം ജംക്‌ഷനിലാണ് സംഭവം. വെച്ചൂർ ഭാഗത്തു നിന്നും കാറിൽ എത്തിയ യാത്രികൻ കടയിൽ കയറി 500ൻ്റെ കള്ളനോട്ട് നൽകി 80രൂപ വിലവരുന്ന ഒരു പായ്ക്കറ്റ് കൊതുക് തിരിയും ബാക്കി കാശും വാങ്ങി സമീപത്തെ മറ്റൊരു കടയിൽ കയറി അവിടെയും 500ന്റെ കള്ളനോട്ട് നൽകി 70രൂപ വിലവരുന്ന ആട്ടയും ബാക്കി പണവും വാങ്ങുകയായിരുന്നു.തുടർന്ന് ഇയാൾ സമീപത്തെ മറ്റൊരു ടെക്സ്റ്റയിൽസ് കടയിൽ കയറി ഒരു കാവിമുണ്ട് വാങ്ങിയ ശേഷം 500ന്റെ കള്ളനോട്ട് നൽകിയപ്പോൾ ബാക്കി തരാൻ പണം ഇല്ലെന്നും ചെയ്ഞ്ച് വാങ്ങി വരാൻ കടയുടമ പറയുകയുമായിരുന്നു. കയ്യിൽ ചെയ്ഞ്ച് ഉണ്ടായിട്ടും 500ൻ്റെ നോട്ട് നൽകുന്നതു കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മറ്റ് വ്യാപാരികൾ അറിഞ്ഞത്. ഉടൻ ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കാറിൽ അമിത വേഗത്തിൽ വൈക്കം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. സംഭവം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പോലിസ് അന്വേഷണം ഊർജ്ജികമാക്കി.

Follow us on :

More in Related News