Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2026 14:33 IST
Share News :
വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്ത്
ഭരണസമിതിയുടെ നിഷ്ക്രിയ ഭരണത്തിനെതിരെ വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. പി.പി. സിബിച്ചൻ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി .സി ജോഷി അധ്യക്ഷതവഹിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ ജയിംസ് ജോസഫ്, എം. അർ ഷാജി, റ്റി.കെ കാര്യാക്കോസ്, കെ.പി. ജോസ് , മനോജ് കെ. തൈപ്പറമ്പിൽ, ലീല ചെറുകുഴി, ജയേഷ് മാമ്പള്ളി, പ്രഭുനാഥ് മാമ്പള്ളി , വി.എം ജോണി, വി.ജി. സുകുമാരൻ, വിക്ടർ ജോസഫ്, പി.ഒ. പീറ്റർ, ജോജി ഒരക്കാനാം കുഴി, കെ. ഡി കുര്യൻ, റോയി വടകര, വി.പി ചാക്കോ, പി. എസ് ബാബു, പഞ്ചായത്ത് അംഗങ്ങളായ ഷാൻ്റി ടീച്ചർ , ബിന്ദു മുരളി, റോയി മണ്ണത്താംകുഴി, ബിന്ദു സണ്ണി, പി.കെ സജിത, അനു റാവുജി തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും പതിറ്റാണ്ടുകളായി സഞ്ചാരയോഗ്യമല്ലാതെ താറുമാറായി കിടക്കുന്ന സ്ഥിതിയിലാണ്. തെരുവിളക്കുകൾ പ്രകാശിപ്പിക്കുന്നില്ല, കാര്യക്ഷമമായ രീതിയിൽ മാലിന്യ നിർമ്മാജനം നടത്തുന്നില്ല, പഞ്ചായത്ത് ബസ്റ്റാൻ്റ് പ്രവർത്തനരഹിതമായി കിടക്കുന്ന നിലയിലാണ്, ബിൽഡിംഗ് പെർമിറ്റുകൾ നൽകുന്നില്ല തുടങ്ങി ജനങ്ങളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിക്ഷേധ സമരവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.