Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2026 18:57 IST
Share News :
ബുറൈമി: സമസ്ത ഇന്റർനാഷണൽ കൗൺസിൽ (എസ്.ഐ.സി) ഒമാൻ സംഘടിപ്പിക്കുന്ന 'ആദരവോടെ ഒമാൻ' പരിപാടിയുടെ ഭാഗമായി നടത്തുന്ന ബാത്തിന വാഹന പ്രചരണ ജാഥയ്ക്ക് അൽ ബുറൈമി സുന്നി സെന്ററിൽ പ്രൗഢമായ സ്വീകരണം നൽകി.
അൽ ബുറൈമി സുന്നി സെന്റർ പ്രസിഡന്റ് അബ്ദുൽ റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം സയ്യിദ് ശംസുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാഫിള് അഷ്റഫ് ദാരിമി സ്വാഗതം ആശംസിച്ചു.
ജാഥാ ക്യാപ്റ്റനും എസ്.ഐ.സി ഒമാൻ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ശുക്കൂർ ഹാജി ജാഥയുടെ ലക്ഷ്യങ്ങളും പ്രധാന പരിപാടികളും വിശദീകരിച്ചു. എസ്.ഐ.സി ഒമാൻ ട്രഷറർ സഈദ് അലി ദാരിമി വിഷയാവതരണം നടത്തി. ജാഥാ വൈസ് ക്യാപ്റ്റനും എസ്.ഐ.സി ചെയർമാനുമായ ബാവ ഹാജി സംഗമത്തെ അഭിസംബോധന ചെയ്തു.
ജാഥാ കോർഡിനേറ്റർ അഹമ്മദ് ഷെരീഫ് അൽ ഹൈൽ, ജാഥാ ഡയറക്ടർ അനസ് ഇസ്മായിൽ കുഞ്ഞൂ ഹാജി, അസിസ്റ്റന്റ് ഡയറക്ടർ ശുഹൈബ് പാപ്പിനിശ്ശേരി എന്നിവർ ആശംസകൾ നേർന്നു.
ജാഥാംഗങ്ങളായ സിദ്ദീഖ് ബറക, ഫാറൂഖ് ബറക, ലത്തീഫ് ജീനാനി, അൻസാർ ബിദായ, അലി കബൂറ, അൻവർ കബൂറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മഹ്ബൂബ് ഹൈതമി നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: സുബൈർ മുക്കം
Follow us on :
Tags:
More in Related News
Please select your location.