Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ പട്ടാപകൽ മോഷണം; യുവതിയുടെ മൊബൈൽ ഫോൺ അപഹരിച്ചു.

04 Nov 2026 23:21 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പോലിസ് സ്റ്റേഷന് സമീപം വ്യാപാര സ്ഥാപനത്തിൽ പട്ടാപകൽ മോഷണം. സ്ഥാപത്തിൽ എത്തിയ യുവതിയുടെ ചാർജ്ജ് ചെയ്യാനായി ഇട്ടിരുന്ന 20,000ൽ അധികം രൂപ വിലവരുന്ന വിവോ Y30 ഫോൺ മോഷ്ടാവ് അപഹരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.45 നും 1.15 നും ഇടയിലാണ് മോഷണം. വൈക്കത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റും ഉദയനാപുരം സ്വദേശിനിയുമായ യുവതിയുടെ ഫോണാണ് മോഷണം പോയത്. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപമുള്ള ഇലട്രിക് സ്കൂട്ടർ ഷോറൂമിൽ എത്തിയതായിരുന്നു യുവതി. ഫോണിൻ്റെ ചാർജ്ജ് കുറവായിരുന്നതിനാൽ ഇവിടെ ചാർജ്ജ് ചെയ്യാൻ കുത്തിയിട്ടശേഷം ഷോറൂമിൻ്റെ ചില്ല് വാതിൽ ചരി സ്ഥാപനത്തിലെ ജീവനക്കാരനായ സുഹൃത്തുമായി ജംഗ്ഷനിലുള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഫോൺ മോഷണം പോയത് അറിയുന്നത്. തുടർന്ന് ഷോറൂമിന് സമീപത്തുള്ള മറ്റൊരു വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഇവർ ഭക്ഷണം കഴിക്കാൻ പോയ നേരം ചാരനിറത്തിലുള്ള പാൻ്റ്സും കറുത്ത ഷർട്ടും പുറകിൽ ബാഗും തൂക്കി ഇട്ട് എത്തിയ മോഷ്ടാവ് എന്ന് കരുതുന്ന യുവാവ് ഷോറൂമിൽ കയറുന്ന ദൃശ്യം ലഭിക്കുന്നത്. ആദ്യം ഷോറൂമിൽ കയറിയ മോഷ്ട്ടാവ് അവിടെ നിന്നും ഇറങ്ങി സമീപത്തെ മറ്റൊരു സ്ഥാപനത്തിൽ കയറിയ ശേഷം ഉടൻ പുറത്തിറങ്ങി വീണ്ടും ഷോറൂമിൽ കയറുന്നതും മിനിട്ടുകൾക്കകം അവിടെ നിന്നും ഇറങ്ങി പോലീസ് സ്റ്റേഷന് മുന്നിലൂടെ നടന്ന് പോകുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തുടർന്ന് ഫോൺ നഷ്ട്ടപ്പെട്ട യുവതി തലയോലപ്പറമ്പ് പോലിസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് സി സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News