Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐടിഇസി ദിനം 2026 ആഘോഷിച്ചു

07 Nov 2026 06:20 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ത്യൻ സാങ്കേതിക, സാമ്പത്തിക സഹകരണ പദ്ധതിയുടെ (ഐടിഇസി) ദിനാഘോഷം മസ്‌കറ്റിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഐടിഇസി പദ്ധതിയുടെ പൂർവവിദ്യാർഥികളും വിശിഷ്ടാതിഥികളും പങ്കെടുത്ത ചടങ്ങിൽ, വിജ്ഞാന കൈമാറ്റത്തിലൂടെയും മാനവവിഭവശേഷി വികസനത്തിലൂടെയും ഇന്ത്യ–ഒമാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പദ്ധതിക്കുള്ള പ്രാധാന്യം വിലയിരുത്തി.

ചടങ്ങിലെ പ്രധാന ആകർഷണം തുറന്ന സംവാദമായിരുന്നു. ഐടിഇസി പദ്ധതിയിലൂടെ ഇന്ത്യയിൽ പരിശീലനം നേടിയവർ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയിലെ താമസകാലത്തെ മനോഹരമായ ഓർമകൾ അവർ അനുസ്മരിച്ചു. ഭാവിയിൽ വീണ്ടും ഇന്ത്യയിലെ ഐടിഇസി പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും പൂർവവിദ്യാർഥികൾ വ്യക്തമാക്കി.

ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, സാങ്കേതിക പരിജ്ഞാനവും അനുഭവങ്ങളും പങ്കുവെക്കുന്നതിനുള്ള വേദിയായി ഐടിഇസി ദിനാഘോഷം മാറി.

Follow us on :

More in Related News