Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2026 15:39 IST
Share News :
മസ്‌കറ്റ്: പ്രവാസികൾക്കും കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷയും ക്ഷേമപദ്ധതികളുടെ പ്രയോജനവും ലഭ്യമാക്കുന്നതിനായി ഒമാൻ പ്രവാസി അസോസിയേഷന്റെ (OPA) നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പും സംഘടിപ്പിക്കുന്നു. ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ബദർ അൽ സമാ ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
നവംബർ 13 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ മസ്‌കറ്റ് അൽ ഖുവൈറിലെ ബദർ അൽ സമാ ആശുപത്രിയിലാണ് ക്യാമ്പ് നടക്കുക.
ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകൾ, സ്ത്രീകൾക്കായുള്ള പ്രത്യേക മെഡിക്കൽ പരിശോധനകൾ, ബ്രെസ്റ്റ് കാൻസർ അവബോധ ക്ലാസ്, വിദഗ്ധ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ എന്നിവ ലഭ്യമാകും. കൂടാതെ നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ രജിസ്ട്രേഷനും ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവരങ്ങളും മാർഗനിർദേശങ്ങളും ക്യാമ്പിൽ ലഭ്യമാക്കും.
പ്രവാസികൾക്ക് അർഹമായ ആരോഗ്യപരിരക്ഷയും ക്ഷേമനിധി ആനുകൂല്യങ്ങളും കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ആരോഗ്യവും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. താൽപര്യമുള്ളവർ 7980 4894 എന്ന നമ്പറിൽ ബന്ധപ്പെടണം. സീറ്റുകൾ പരിമിതമായതിനാൽ നേരത്തേ രജിസ്റ്റർ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. എല്ലാ പ്രവാസികൾക്കും ക്യാമ്പിൽ പങ്കെ
ടുക്കാം.
Follow us on :
Tags:
More in Related News
Please select your location.