Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2026 16:43 IST
Share News :
വൈക്കം: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം 'സർഗവസന്തം 2026 ' നവംബർ 14, 15 തീയതികളിൽ വൈക്കം ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിറിൽ നടക്കും. കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കലോത്സവ സംഘാടക സമിതി ചെയർമാൻ വി. ആർ ചന്ദ്രശേഖരൻ നായർ , വൈസ് ചെയർമാൻ കെ. ശിവപ്രസാദ്, കൺവീനർ പി.എസ് ഹരിദാസ് , ജനറൽ കൺവീനർ മഞ്ജു പ്രസാദ്, ഫിനാൻസ് കൺവീനർ ബി. പാർത്ഥസാരഥി,
പബ്ലിസിറ്റി കൺവീനർ ആർ.സുരേഷ് ബാബു എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14-ന് രാവിലെ 9 ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജി. മാർത്താണ്ഡൻ ഉദ്ഘാടനം നിർവഹിക്കും. വിവേകാനന്ദ വിദ്യാമന്ദിർ, ചാലപ്പറമ്പ് എസ് എൻ ഡി പി സ്കൂൾ എന്നിവിടങ്ങളിൽ ഒരുക്കിയ ഏഴ് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ജില്ലയിലെ19 വിദ്യാലയങ്ങളിൽ നിന്നായി 2,000 വിദ്യാർത്ഥികൾ 95 മത്സര ഇനങ്ങളിൽ മാറ്റുരയ്ക്കും. പ്രാഥമിക്, ബാല, ശിശു, കിഷോർ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മൽസരത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ വിതരണത്തിനും വാഹന പാർക്കിംഗിനും പ്രത്യേക സംവിധാനങ്ങളും മെഡിക്കൽ സഹായ കേന്ദ്രത്തിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. 15-ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും എം.എൽ.എ. നിർവഹിക്കും.
Follow us on :
Tags:
More in Related News
Please select your location.