Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ത്രിദിന സഹവാസ ക്യാമ്പുമായി അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂൾ സ്കൂൾ സോഷ്യൽ സർവീസ് സ്കീം.

07 Nov 2026 18:54 IST

santhosh sharma.v

Share News :

വൈക്കം: അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈക്കം ബി പി സി പി. ആർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ആർ.നടേശൻ, കോഡിനേറ്റർ കെ.എസ് പ്രസീന ശങ്കർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളിൽ സാമൂഹിക സേവനത്തെ കുറിച്ചുള്ള പ്രായോഗിക ജ്ഞാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം. അധ്യാപകരായ വി.അനീഷ, എം.ജി അമ്പിളി, സ്മിതാമേനോൻ, ഷീലാ കുമാരി, രേഖ, അഖിൽ രാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Follow us on :

More in Related News