Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2026 20:49 IST
Share News :
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ എടക്കഴിയൂർ പഞ്ചവടി ശ്രീശങ്കരനാരായണ മഹാ ക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവവും,തുലാമാസ വാവുബലി തര്‍പ്പണവും ഞായറാഴ്ച്ചയും,തിങ്കളാഴ്ച്ചയും(നവംബർ 8,9 തിയ്യതികളിൽ) നടക്കുമെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് വാക്കയിൽ വിശ്വനാഥൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.ഉത്സവദിനമായ ഞായറാഴ്ച്ച രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതി ഹോമം,വിശേഷാൽ പൂജകൾ എന്നിവ ഉണ്ടാകും.രാവിലെ 8.30-ന് ക്ഷേത്രകമ്മിറ്റിയുടെ എഴുന്നെള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഖളൂരികദേവി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.ഉച്ചതിരിഞ്ഞ് മൂന്നിന് എഴുന്നെള്ളിപ്പ് പഞ്ചവടി സെന്ററില്‍ നിന്ന് ആരംഭിക്കും.ഗജരാജന്‍ ചിറക്കൽ കാളിദാസൻ തിടമ്പേറ്റും.എഴുന്നെള്ളിപ്പിന്റെ ഭാഗമായി മണത്തല ജനാര്‍ദ്ദനൻ ആൻഡ് പാർട്ടിയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുണ്ടാവും.ക്ഷേത്രകമ്മിറ്റിയുടെയും,തെക്ക്,വടക്ക് ഉത്സവാഘോഷ കമ്മിറ്റികളുടെയും എഴുന്നെള്ളിപ്പുകള്‍ വൈകീട്ട് 7 മണിയോടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും.കൂട്ടിയെഴുന്നെള്ളിപ്പിൽ ഏഴ് ആനകളും,കാവടികളും,വാദ്യമേളങ്ങളും,നാടൻ കലാരൂപങ്ങളും അണിനിരക്കും.രാത്രി 10 മണിക്ക് തിരുവനന്തപുരം അയനം നാടകവേദിയുടെ ഒറ്റ മുറിയിലെ പെണ്ണ് നാടകം അരങ്ങേറും.തിങ്കളാഴ്ച്ച പുലർച്ചെ 2 മണി മുതൽ പഞ്ചവടി വാ കടപ്പുറത്ത് പിതൃതർപ്പണം നടക്കും.ബലി തർപ്പണത്തിന് സാഗർ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഭരണസമിതി സെക്രട്ടറി വിക്രമൻ താമരശ്ശേരി,ട്രഷറർ രാജഗോപാൽ വേഴംപറമ്പത്ത്,ബാലന്‍ കൊഴപ്പാട്ട്,ദിലീപ് കുമാർ പാലപ്പെട്ടി,വിനയദാസ് താമരശ്ശേരി,ഷനിൽകുമാർ ചന്തിരുത്തിൽ,വിശ്വനാഥൻ താമരശ്ശേരി,മനീഷ് ചന്ദനപറമ്പിൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.