Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"കൂടണയും വരെ കൂടെയുണ്ട്" ഒ.ഐ.സി.സി. ഒമാൻ ഇബ്രയുടെ സഹായത്താൽ റഷീദ് നാടണഞ്ഞു

30 Nov 2024 12:13 IST

ENLIGHT MEDIA OMAN

Share News :

ഇബ്ര: ഒ.ഐ.സി.സി. ഒമാൻ ഇബ്രയുടെ "കൂടണയും വരെ കൂടെയുണ്ട്" എന്ന ജീവ കാരുണ്യ പദ്ധതിയുടെ സഹായത്താൽ റഷീദ് നാടണഞ്ഞു. 

കണ്ണൂർ പാപ്പിനിശ്ശേരി വട്ടക്കണ്ടി റഷീദ് കഴിഞ്ഞ നാല് മാസത്തിന് മുൻപ് ഒമാനിലെ ഇബ്ര വാദിനാമിലുള്ള മീൻ വിൽപ്പന സ്റ്റാളിൽ ജോലിക്കായി എത്തുകയും ജോലി ചെയ്ത് വരവെ കാൽ വഴുതി വീണ് ഗുരുതര പരിക്ക് ഏൽക്കുകയും ദൈനം ദിന കാര്യങ്ങൾ പോലും പരസഹായമില്ലാതെ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചികിൽസയിലാകുകയും തുടർന്ന് ജോലി നഷ്ടപ്പെട്ട റഷീദിനെ ഒ ഐ.സി.സി. ഇബ്ര ഏറ്റെടുക്കുകയും പതിനഞ്ച് ദിവസത്തോളം ചികിൽസിച്ച് ഭേതമാകാത്തതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം വിമാന ടിക്കറ്റും ചികിൽസാ ചിലവും നൽകി നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു. 

ഒ ഐ.സി.സി.യുടെ പ്രവാസികൾക്കായുള്ള കൂടണയും വരെ കൂടെയുണ്ട് എന്ന ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി നൽകിയ വിമാന ടിക്കറ്റ് ഇബ്ര റീജിയണൽ പ്രസിഡന്റ് ജിനോയി സ്കറിയ കൈമാറി. ചികിൽസാ ധനസഹായം മുൻ പ്രസിഡന്റും ദേശീയ സെക്രടറിയുമായ തോമസ് ചെറിയാൻ കൈമാറുകയും സീനിയർ കോൺഗ്രസ് നേതാവ് എം.ജെ.സലീം, ഒ കെ.ഷെമിം, റൻജി തോമസ്, വാഴയിൽ കാസിം, ലിജു വർഗ്ഗീസ്, ബിബിൻ ജോർജ്, ബാലാജി എന്നിവർ പങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News