Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; മലപ്പുറം കൊണ്ടോട്ടി സ്വദേശി ഖത്തറില്‍ നിര്യാതനായി.

07 Aug 2024 03:31 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലപ്പുറം കൊണ്ടോട്ടി സ്വദേശി നിര്യാതനായി. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടു പള്ളിയാളി മുസഹാജിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഭാര്യ: സറീന. മക്കള്‍: ഫാത്തിമ അഫ്രിന്‍, റിന്‍ഷ യാസ്മിന്‍, ഹിബ അസ്മിന്‍. മരുമകന്‍: ഫവാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഹംസ, സൈദലവി, സുബൈദ, ഉസ്മാന്‍, കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഗഫാര്‍.


Follow us on :

More in Related News