Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുബ്ര പ്രവാസി കൂട്ടായ്മ മുതിർന്ന പ്രവാസികളെ ആദരിച്ചു

26 Jan 2025 08:05 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: ഒമാനിൽ 40 വർഷത്തിന് മുകളിൽ പ്രവാസ ജീവിതം നയിക്കുന്ന പ്രവാസിക്കളെ ഖുബ്ര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. 

പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ആസ്റ്റർ റോയൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൂട്ടായ്മയുടെ കീഴിൽ നടത്തപെട്ട സൗജന്യ മെഡിക്കൽ ക്യാമ്പും, നോർക്ക കാർഡ്, കേരള പ്രവാസി ക്ഷേമ നിധി പെൻഷൻ രെജിസ്റ്ററേഷൻ ക്യാമ്പിൽ വെച്ചാണ് ഒമാനിൽ പ്രവാസം ആരംഭിച്ചിട്ട് 40 വർഷം കഴിഞ്ഞ പ്രവാസികൾക്ക് ആദരുവകൾ നൽകിയത്. 

പഴയകാല ഓർമ്മകളും അനുഭവങ്ങളും പുതിയകാല തലമുറയ്യ്ക്കു വേണ്ടി അവർ പങ്കു വെക്കുകയുണ്ടായി. സ്ത്രീകളും പുരുഷൻമാരും അടങ്ങിയ ക്യാമ്പിൽ 150 വോളം പ്രവാസികൾക്ക് ഇരു കാർഡുകളുടെയും രെജിസ്ട്രേഷൻ നടപടികൾ ചെയ്ത് നൽകി. വിത്യാസത രാജ്യക്കാരായ ആളുകൾ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉപകാരപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞതായി കൂട്ടായ്മ അറിയിച്ചു. 

എന്നാൽ 60 വയസ്സിനു മുകളിൽ പാസ്പോർട്ടിൽ പ്രായം വന്ന പല പ്രവാസികൾക്കും പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം നടപടികൾ പ്രായ തടസ്സം കാരണം രെജിസ്റ്ററേഷൻ ചെയ്യാൻ സാധിച്ചിരുന്നില്ല. പലരും പണ്ട് ഗൾഫിൽ കയറിവരാൻ പാസ്പോർട്ടിൽ വയസ്സ് കൂട്ടി നൽകിയവരാണ്. അത്തരം പ്രവാസികൾക്ക് കൂടെ ഉപകാര പ്രദമാകുന്ന രീതിയിൽ പ്രായ നിയമങ്ങളിൽ മാറ്റം കൊണ്ട് വരണമെന്ന് കൂട്ടായ്മ ആവിശ്യപെട്ടു.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News