Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ഒ.എഫ് ഒളിമ്പ്യാഡിൽ ഇന്ത്യൻ സ്കൂൾ സോഹാർ വിദ്യാർഥികൾക്ക് തിളക്കമാർന്ന നേട്ടം

16 Oct 2026 01:09 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: 2025–2026 അധ്യയന വർഷത്തെ രണ്ടാംഘട്ട എസ്.ഒ.എഫ് (SOF) ഒളിമ്പ്യാഡ് പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ഇന്ത്യൻ സ്കൂൾ സോഹാർ ആദരിച്ചു. ഒക്ടോബർ 14ന് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിലായിരുന്നു പുരസ്കാരദാന ചടങ്ങ്.

വിവിധ ഒളിമ്പ്യാഡ് വിഭാഗങ്ങളിലായി വിദ്യാർഥികൾ അന്താരാഷ്ട്ര തലത്തിൽ സ്വർണ, വെള്ളി മെഡലുകളും സോണൽ തലത്തിൽ സ്വർണ, വെള്ളി, വെങ്കല മെഡലുകളും സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഇതോടൊപ്പം ക്യാഷ് പ്രൈസുകളും ഗിഫ്റ്റ് വൗച്ചറുകളും വിതരണം ചെയ്തു.

വിദ്യാർഥികളുടെ മികച്ച പ്രകടനത്തിന് പിന്നിലെ അധ്യാപന മികവിന് അംഗീകാരമായി കൊമേഴ്‌സ് വിഭാഗം മേധാവി സ്മിത മിശ്രയ്ക്ക് ബെസ്റ്റ് സോണൽ ടീച്ചർ അവാർഡ് ലഭിച്ചു. ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ നൽകി ആദരിച്ചു.

ഒന്നാം ക്ലാസ് വിദ്യാർഥി ഹസ്യ റാം വാങ്കഡെ, ഏഴാം ക്ലാസ് വിദ്യാർഥി അരീവ് സിങ് വർമ, എട്ടാം ക്ലാസ് വിദ്യാർഥി ദിവ്യം മൊഹന്തി എന്നിവർ മികച്ച അക്കാദമിക് പ്രകടനത്തിനുള്ള അക്കാദമിക് എക്സലൻസ് ട്രോഫി സ്വന്തമാക്കി.

പ്രിൻസിപ്പൽ സഞ്ചിത വർമ, വൈസ് പ്രിൻസിപ്പൽ യഷ്‌വീർ സിങ്, എസ്.ഒ.എഫ് കോർഡിനേറ്ററും എ.വി.പിയുമായ ഇന്ദിര സുകുമാരൻ എന്നിവർ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു.

വിദ്യാർഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ സമർപ്പണവും അക്കാദമിക മികവിന് പ്രാധാന്യം നൽകുന്ന സ്കൂളിന്റെ പ്രവർത്തനങ്ങളും നേട്ടത്തിന് പിന്നിലുണ്ടെന്ന് അധികൃതർ വിലയിരുത്തി. വിജയികളായ വിദ്യാർഥികളെയും അവർക്കു മാർഗനിർദേശം നൽകിയ അധ്യാപകരെയും ഇന്ത്യൻ സ്കൂൾ സുഹാർ അഭിനന്ദിച്ചു.

Follow us on :

More in Related News