Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2026 16:14 IST
Share News :
കടുത്തുരുത്തി: വേളാങ്കണ്ണിയിലേക്ക് കുറവിലങ്ങാട് വഴി പുതിയ ബസ് സർവീസ് ആരംഭിക്കുന്നു.
ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി നിയമസഭയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
കുറവിലങ്ങാട് : കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് സർവീസ് കുറവിലങ്ങാട് വഴി വേളാങ്കണ്ണിയിലേക്ക് നടത്താൻ സർക്കാർ തലത്തിൽ തീരുമാനമെടുത്തു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി നിയമസഭയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.
കോട്ടയത്തുനിന്നും പുതിയ ബസ് സർവീസ് ആരംഭിക്കാനാണ് പ്രാഥമികമായി തീരുമാനിച്ചിട്ടുള്ളത്. കുറവിലങ്ങാട് വഴി ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടുകയും വെളുപ്പിന് നാലുമണിക്ക് മടങ്ങിയെത്തുകയും ചെയ്യുന്ന വിധത്തിലാണ് സമയക്രമീകരണം നടത്തിയിട്ടുള്ളത്. മധുര - തഞ്ചാവൂർ - വേളാങ്കണ്ണി തീർത്ഥാടകർക്ക് ഒരുപോലെ ഉപകരിക്കുന്ന വിധത്തിൽ ബസ് സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തീർത്ഥാടക സമൂഹം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെള്ളി, ശനി ദിവസങ്ങളിൽ സർവീസ് നടത്താനാണ് ആദ്യഘട്ടമായി ആലോചിച്ചിട്ടുള്ളത്. എല്ലാദിവസവും ആവശ്യത്തിന് യാത്രക്കാരെ ലഭിക്കുമെങ്കിൽ സ്ഥിരമായി ബസ് സർവീസ് തുടരാനും മന്ത്രിമാരുടെ ചർച്ചയിൽ ധാരണയുണ്ടായി. ഏറ്റവും സൗകര്യപ്രദവും ജനോപകാരപ്രദവുമായ വിധത്തിൽ ബസ് റൂട്ട് ക്രമീകരിക്കാൻ കെ.എസ്.ആർ.ടി.സി അധികൃതർക്ക് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർദ്ദേശം നൽകി. പ്രാദേശിക തലത്തിൽ കൂടിയാലോചന നടത്തിയ ശേഷം പൊതുജന താൽപര്യം കണക്കിലെടുത്ത് പുതിയ സർവീസിന്റെ ബസ് റൂട്ട് തീരുമാനിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ പ്രാദേശിക തലത്തിൽ ധാരണയുണ്ടായാൽ ഉടനെ തന്നെ വേളാങ്കണ്ണി സർവീസിന് തുടക്കം കുറിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി.
കടുത്തുരുത്തി - കുറവിലങ്ങാട് പ്രദേശങ്ങൾക്കും സമീപസ്ഥലങ്ങൾക്കും പ്രത്യേക പരിഗണന നൽകിക്കൊണ്ടാണ് സർക്കാർതലത്തിൽ പുതിയതായി വേളാങ്കണ്ണി ബസ് സർവീസ് ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.