Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനും സംയുക്തമായി ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു

16 Oct 2026 08:45 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുസിരിസ് ബ്രാഞ്ചിന്റെയും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) സലാല ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. സിപിആർ, ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ്) എന്നിവയ്ക്ക് പ്രാധാന്യം നൽകിയ പരിശീലനത്തിന്റെ ആദ്യഘട്ടം സലാല ലൈഫ് ലൈൻ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്നു.

ഐഎംഎ പ്രസിഡന്റ് ഡോ. മുഹമ്മദ് ജാസിർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ആശുപത്രിയിലെ അനസ്തേഷ്യ സ്പെഷ്യലിസ്റ്റ് ഡോ. ജോസ് ഫ്രാൻസിസ് പരിശീലന ക്ലാസിന് നേതൃത്വം നൽകി.

അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സിപിആർ ഉൾപ്പെടെയുള്ള പ്രഥമ പ്രതികരണ മാർഗങ്ങളെക്കുറിച്ച് പരിശീലനത്തിൽ വിശദീകരിച്ചു. സിപിആർ ഡമ്മികളുടെ സഹായത്തോടെ അംഗങ്ങൾക്ക് നേരിട്ട് പരിശീലനം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

പിസിഡബ്ല്യുഎഫ് ഉപദേശക സമിതി അംഗം ഡോ. ഷമീർ ആലത്ത്, പ്രസിഡന്റ് കബീർ കളിയാറകം, സെക്രട്ടറി എം.പി. മുഹമ്മദ് റാസ് എന്നിവർ പരിപാടിക്ക് നേതൃത്വം

നൽകി.

Follow us on :

More in Related News