Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ഇന്ന് തീ പാറും പോരാട്ടം: യുണൈറ്റഡ് കാർഗോ കപ്പ് സീസൺ 2ന് ഇന്ന് തുടക്കം

16 Oct 2026 07:16 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ ഫുട്ബോൾ പ്രേമികളായ പ്രവാസികളുടെ കൂട്ടായ്മയായ യുണൈറ്റഡ് കാർഗോ FC സംഘടിപ്പിക്കുന്ന 'യുണൈറ്റഡ് കാർഗോ കപ്പ് സീസൺ രണ്ട്' പോരാട്ടങ്ങൾക്ക് ഇന്ന് (ഒക്ടോബർ 16) തുടക്കമാകുന്നു. ദാർസൈറ്റിലെ അൽ അഹലി സിദാബ് ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ടൂർണമെന്റിൽ ഒമാനിലെ പ്രമുഖരായ 16 ഫുട്ബാൾ ടീമുകളാണ് കൊമ്പുകോർക്കുന്നത്. ഒമാനിലെ പുതിയ സെവൻസ് സീസണ് തിരിതെളിക്കുന്ന ഈ ടൂർണമെന്റ്, കായിക ആവേശത്തിനപ്പുറം ഒട്ടേറെ വൈവിധ്യമാർന്ന സവിശേഷതകളോടെയാണ് ഇത്തവണ അരങ്ങേറുന്നത്.

ലഹരി എന്ന മഹാവിപത്തിനെതിരെ യുണൈറ്റഡ് കാർഗോ FC മുന്നോട്ട് വെക്കുന്ന "SAY NO TO DRUGS, SAY YES TO FOOTBALL" എന്ന ശക്തമായ സാമൂഹിക സന്ദേശം ഇത്തവണയും ടൂർണമെന്റിലൂടെ ഉറക്കെ ഉയർത്തിപ്പിടിക്കും.

ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാൻ മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായി എത്തുന്നത് ഇത്തവണത്തെ സീസൺ രണ്ടിന്റെ പ്രധാന ആകർഷണമാണ്.

ഗ്രൂപ്പുകളും പങ്കാളികളാകുന്ന 16 ടീമുകളും:

ഒമാനിലെ KMFA യിൽ രജിസ്റ്റർ ചെയ്ത 16 കരുത്തുറ്റ ക്ലബ്ബുകളെ 4 ഗ്രൂപ്പുകളിലായി തിരിച്ച് റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.

GROUP A: 1. ZAYNO FC SEEB, 2. AMIGOS FC, 3. G16, 4. BLACK AND WHITE FC.

GROUP B: 1. UNITED KERALA FC, 2. CUMIN MANJAPPADA FC, 3. TOP TEN FC, 4. OSAMA FC.

GROUP C: 1. NTS FC, 2. DEJAVU FC, 3. UNITED CARGO FC, 4. DYNAMOS FC.

GROUP D: 1. FIFA MABELAH FC, 2. NETHAJI FC, 3. G15, 4. REALEX FC.

റൗണ്ട് റോബിൻ മത്സരങ്ങൾക്ക് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. തുടർന്ന് സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറും. വിജയികൾക്ക് ആകർഷകമായ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനമായി നൽകും.

ഫുട്ബോൾ മത്സരങ്ങൾക്ക് പുറമെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി പരിപാടികളും ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്:

കളറിംഗ് മത്സരം: കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക കളറിംഗ് മത്സരം.

ബിരിയാണി ഫെസ്റ്റ്: മസ്‌കറ്റിലെ പാചക പ്രിയർക്കായി ബിരിയാണി ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതിനൊപ്പം കാണികൾക്ക് ബിരിയാണി രുചിച്ചറിയാനുള്ള അവസരവുമുണ്ടാകും.

ലക്കി ഡ്രോ: കളികാണാനെത്തുന്ന കാണികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് മികച്ച സമ്മാനം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് +968 79731032 എന്ന നമ്പറിൽ ബന്ധപ്പെട്ടാണ് സുന്നത്താണ്.

ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ നറുക്കെടുപ്പും ട്രോഫി-പോസ്റ്റർ പ്രകാശനവും കഴിഞ്ഞ ദിവസം റംല ഖാദർ നിർവ്വഹിച്ചിരുന്നു. നിയാസ് അബ്ദുൽ ഖാദർ മുഖ്യാതിഥിയായി പങ്കെടുത്തിരുന്ന ചടങ്ങിൽ സംഘാടകരായ സിയാദ് ഉണിച്ചിറ, സജി രാജ, ശബി, ജാബിർ തുടങ്ങിയവർ പങ്കെടുത്തു വിവരങ്ങൾ വിശദീകരിച്ചിരുന്നു.

Follow us on :

More in Related News