Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രേംനസീര്‍ പ്രവാസ പുരസ്‌കാരങ്ങള്‍ ദോഹയില്‍ വിതരണം ചെയ്തു.

16 Oct 2026 05:22 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: പ്രേംനസീര്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേം നസീര്‍ പ്രവാസ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളില്‍ നടന്നു. പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ തുളസീദാസ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.


ഐ.സി.സി., ഐ.സി.ബി.എഫ്. എന്നിവയുടെ മുന്‍ അധ്യക്ഷനും നിലവില്‍ ഐ.സി.സി. ഉപദേശക സമിതി ചെയര്‍മാനും സ്‌കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ പി.എന്‍. ബാബുരാജനുവേണ്ടി മകന്‍ ആഷിഖ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി.


ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറും പ്രൊഫഷണല്‍ ബ്യൂട്ടി തെറാപ്പിസ്റ്റുമായ ഡോ. ഷീല ഫിലിപ്പോസ്, അല്‍ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ന്യൂ ഗുഡ്വില്‍ കാര്‍ഗോ, റോക്ക പവര്‍ ജിം എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, മില്ലേനിയം കോണ്‍ട്രാക്ടിംഗ് ആന്‍ഡ് ട്രേഡിംഗ് ഡയറക്ടര്‍ ജയപാല്‍ മാധവന്‍ എന്നിവര്‍ ബിസിനസ് എക്സലന്‍സ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.


ഖത്തര്‍ ബിസിനസ് ഫോറം (കെ.ബി.എഫ്.) പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ക്യു മെലോഡിയ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റഊഫ് മലയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ക്യു മെലോഡിയ ഗായകര്‍ അവതരിപ്പിച്ച ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.

Follow us on :

More in Related News