Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2026 00:30 IST
Share News :
വൈക്കം: അനധികൃത പണമിടപാടിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയെന്ന് സൂചന.
സ്റ്റേഷൻ പരിധിയിലുള്ള ടിപ്പർ, ടോറസ്, ലോറിക്കാരിൽ നിന്നും, മണ്ണ് മാഫിയകളിൽ നിന്നും രജിസ്റ്റർ ചെയ്യുന്ന വിവിധ കേസുകളിൽ നേരിട്ടും ഗുഗിൾ പേ മുഖേനയും കൈക്കൂലി വാങ്ങി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധന. പരിശോധനയിൽ അസം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അക്കൗണ്ട് ഉപയോഗിച്ച് 2.5 ലക്ഷം രൂപ കൈക്കൂലി ഇനത്തിൽ വാങ്ങിയെടുത്തായി കണ്ടെത്തിയെന്നാണ് സൂചന. സർക്കിൾ ഇൻസ്പെക്ടറിൽ നിന്നും ഇതിനായി ഉപയോഗിച്ചതെന്ന് കരുതുന്ന മൊബൈൽ ഫോണും ഇദ്ദേഹത്തിൻ്റെതല്ലാത്ത എടിഎം കാർഡും വിജിലൻസ് സംഘം പിടിച്ചെടുത്തതായാണ് വിവരം.
വിജിലൻസ് പോലീസ് സൂപ്രണ്ട് ആർ. ബിനുവിൻ്റെ നേതൃത്തത്തിൽ ഡി വൈ എസ് പി പ്രദീപ് കുമാർ, ഇൻസ്പെക്ടർമാരായ സജു എസ് ദാസ്, രമേശ് കുമാർ, അനിൽ, മനു വി നായർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വിജിലൻസ് എസ്പിയും സംഘവും ഇടപാട് നടത്തുന്നതിനായി അക്കൗണ്ട് ചേർന്ന വൈക്കം കാനറാ ബാങ്ക് ശാഖയിൽ പരിശോധന നടത്തി.ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. ആസാം സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് മണ്ണ് മാഫിയയും ടിപ്പർ ഉടമകളുമെന്നാണ് ലഭിക്കുന്ന വിവരം.
Follow us on :
Tags:
More in Related News
Please select your location.