Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2026 17:42 IST
Share News :
വൈക്കം: വൈക്കം പോലീസ് സർക്കിൾ
ഇൻസ്പെക്ടർ ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. അനധികൃത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്.
സി.ഐ ഷെമീർഖാൻ അനധികൃത പണമിടപാട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നര മാസം മുമ്പ് ചാർജ്ജെടുത്ത സി. ഐ ഷെമീർ ഖാൻ ഇതര സംസ്ഥാനക്കാരനായ മറ്റൊരാളുടെ പേരിൽ ബാങ്ക് അക്കൗണ്ട് ചേർന്ന ശേഷം വൈക്കം സ്വദേശിയുടെ ഫോൺ ഉപയോഗിച്ച് ഗുഗിൾ പേ വഴി കഴിഞ്ഞ മാസം 7 മുതൻ 2.5 ലക്ഷത്തിലധികം രൂപ അനധികൃതമായി വാങ്ങിയതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന എന്നാണ് ലഭിക്കുന്ന വിവരം. വൈക്കം പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സി.ഐ ഓഫീസിൽ വൈകിട്ടും പരിശോധന തുടരുകയാണ്. സാമ്പത്തിക ഇടപാട് നടത്തിയ ഫോൺ വിജിലൻസ് സംഘം പിടിച്ചെടുത്തതായാണ് വിവരം. ഓഫീസിലെ കമ്പ്യൂട്ടറുകളും,, ബാങ്ക് ഇടപാടുകളും മറ്റ് രേഖകളും പരിശോധിക്കുകയാണ്. അനധികൃത ഇടപാട് നടത്തുന്നതിനായി അക്കൗണ്ട് ആരംഭിച്ച വൈക്കത്തെ ദേശസാൽകൃത ബാങ്കിലും വിജിലൻസ് സംഘം എത്തി പരിശോധന നടത്തുന്നുണ്ട്.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
More in Related News
Please select your location.