Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2026 12:51 IST
Share News :
മസ്കറ്റ്: റൂവി കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഹാനി ക്ലിനിക്കിന്റെ മുഖ്യ പ്രായോജകത്വത്തിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് (ഒക്ടോബർ 16) രാവിലെ 8 മണിക്ക് വാദി കബീറിലെ കോസ്മോസ് ബാഡ്മിന്റൺ അക്കാദമിയിൽ ആരംഭിക്കും.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 115-ലധികം ടീമുകളിലായി 230-ലധികം കളിക്കാർ മാറ്റുരയ്ക്കും. മത്സരങ്ങൾക്കാവശ്യമായ കോർട്ട് സൗകര്യങ്ങളും മറ്റ് ക്രമീകരണങ്ങളും ഒരുക്കുന്നതിൽ കോസ്മോസ് ബാഡ്മിന്റൺ അക്കാദമി ഡയറക്ടർമാരായ റിയാസും ഷബീറും സഹകരിക്കുന്നു. മധുവിന്റെ നേതൃത്വത്തിലാണ് മത്സരങ്ങളുടെ നിയന്ത്രണം.
ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പ്രോത്സാഹനമേകുന്നതിനും ആവേശകരമായ മത്സരങ്ങൾ നേരിട്ട് വീക്ഷിക്കുന്നതിനും കായികപ്രേമികൾ എത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ടൂർണമെന്റിന്റെ വിജയത്തിനായി കായികപ്രേമികളുടെയും പൊതുസമൂഹത്തിന്റെയും സാന്നിധ്യവും പിന്തുണയും പ്രതീക്ഷിക്കുന്നതായി റൂവി കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.