Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദേശ യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണം

14 Jun 2025 17:01 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഓപ്പറേറ്റിംഗ് എയർലൈനുകളുമായുള്ള അവരുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഒമാൻ വിമാനത്താവളങ്ങൾ ഒരു ഉപദേശം നൽകി.

വേനല്‍ അവധി ആരംഭിച്ചതോടെ രാജ്യാന്തര വിമാനത്താവളങ്ങളില്‍ തിരക്കേറുന്നു. ഒമാനില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തണമെന്ന് "ഒമാന്‍ എയര്‍പോര്‍ട്ട്‌സ്' അധികൃതര്‍ ആവശ്യപ്പെട്ടു. ട്രാവല്‍ ഏജന്റുമാര്‍ യാത്രക്കാര്‍ക്കും ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തണമെന്ന് "ഒമാന്‍ എയര്‍പോര്‍ട്ട്‌സ്' ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ അടയ്ക്കും. വിസ റദ്ദാക്കുന്ന യാത്രക്കാര്‍ ആണെങ്കില്‍ ചുരുങ്ങിയത് നാല് മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. ബോര്‍ഡിംഗ് ഗേറ്റില്‍ 30 മിനുട്ട് മുമ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യണം. ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി പരിശോധിക്കും. ബാഗേജ് നിയമങ്ങളും പാലിക്കണം. അനുവദിച്ചതില്‍ കൂടുതല്‍ ബാഗേജ് പാടില്ല. ഹാന്‍ഡ് ബാഗിലും മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വിമാന കമ്പനികള്‍ ആവശ്യപ്പെടുന്നു. 

വാരാന്ത്യ ദിവസങ്ങളില്‍ തിരക്കുണ്ടാകും. പരിശോധനകളും സുരക്ഷാ നടപടിക്രമങ്ങളും കാരണം ചെക്ക്ഇന്‍ ചെയ്യുമ്പോള്‍ വര്‍ധിച്ച കാത്തിരിപ്പ് സമയം പ്രതീക്ഷിക്കുന്നു. പലരും നാട്ടിലേക്ക് പോകാനും ആഘോഷം വിദേശത്താക്കാനും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. 

യാത്രക്കാർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക 

യാത്രക്കാര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. എയര്‍ലൈനുകളുടെ സെല്‍ഫ് ചെക്ക് ഇന്‍ സൗകര്യങ്ങളും ഉപയോഗിക്കാം.

യാത്രക്കാര്‍ പുറപ്പെടല്‍ സമയത്തിന്, ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം.

എയര്‍ലൈനിന്റെ ബാഗേജ് അലവന്‍സും പാക്കിംഗ് നിയന്ത്രണങ്ങളും സംബന്ധിച്ച് മുന്‍കൂര്‍ ധാരണ വേണം. മുന്‍കൂട്ടി പരിശോധിച്ച് അവസാന നിമിഷത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം.

ലോഹ വസ്തുക്കളായ വാച്ച്, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, നാണയങ്ങള്‍, ബെല്‍റ്റ് ഹാന്‍ഡ് ബാഗേജില്‍ സൂക്ഷിക്കുക.

ദ്രാവകങ്ങള്‍, എയറോസോള്‍, ജെല്‍ എന്നിവ കൊണ്ടുപോകുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുക.

ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങള്‍ അറിഞ്ഞിരിക്കുകയും ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

യാത്രാ രേഖകള്‍ മുന്‍കൂട്ടി ക്രമീകരിക്കുകയും ലഗേജ് വീട്ടില്‍ തൂക്കിനോക്കി യഥാവിധിയെന്നു ഉറപ്പാക്കുക.

സ്‌പെയര്‍ ബാറ്ററികളും പവര്‍ ബാങ്കുകളും ഹാന്‍ഡ് ബാഗേജിലാണ് യാത്രക്കാര്‍ വഹിക്കേണ്ടത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News