Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 00:14 IST
Share News :
മസ്കറ്റ്: മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. മസ്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് സർവീസ് നടത്തുന്ന സലാം എയർ വിമാനമാണ് കാറാച്ചിയിൽ മെഡിക്കൽ എമർജൻസി ലാൻഡിങ് നടത്തിയത്.
വിമാനം മസ്കറ്റിൽനിന്നു പറന്നുയർന്ന് ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഒമാൻ സ്വദേശിയായ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലെ ഡോക്ടർമാരും നഴ്സുമാരും പ്രഥമശുശ്രൂഷ നൽകിയെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമാണെന്നു നിർദേശിച്ചു.
സമീപ വിമാനത്താവളം കറാച്ചി ആയിരുന്നതിനാൽ പൈലറ്റ് ഉടൻ ലാൻഡിങ് അനുമതിക്കുള്ള നടപടി സ്വീകരിച്ചു. കറാച്ചിയിൽ ഇറക്കിയ ഒമാൻ സ്വദേശിയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റി.തത്സമയ വാർത്ത
കൂടെയുണ്ടായിരുന്ന രണ്ടു കുടുംബാംഗങ്ങളും കറാച്ചിയിൽ ഇറങ്ങി. ഇന്നലെ പുലർച്ചെ നാലിന് കരിപ്പൂരിലെത്തേണ്ടതായിരുന്നു വിമാനം. മറ്റു യാത്രക്കാരുമായി വിമാനം നാലു മണിക്കൂർ വൈകി രാവിലെ 8ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി.
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
കൂടുതൽ വീഡിയോ വാർത്തകൾക്കായി https://www.youtube.com/@ENLIGHTMEDIA-yx6wp/videos ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Follow us on :
Tags:
More in Related News
Please select your location.