Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈത്തിൽ വീണ്ടും തീപ്പിടിത്തം: ഏഴുപേർക്ക് പരിക്ക്

16 Jun 2024 02:00 IST

- MOHAMED YASEEN

Share News :

കുവൈത്ത്: കുവൈത്തിലെ മെഹബൂലയിൽ തീപ്പിടിത്തം. സ്ട്രീറ്റ് 106 ബ്ലോക്ക് ഒന്നിലാണ് തീപ്പിടിത്തമുണ്ടായത്. ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാനായി രണ്ടാം നിലയിൽനിന്ന് ചാടിയവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. തീ നിയന്ത്രണവിധേയമായി. കഴിഞ്ഞ ദിവസം മംഗഫിലുണ്ടായ തീപ്പിടിത്തത്തിൽ 24 മലയാളികളടക്കം അമ്പതോളം പേർ മരിച്ചിരുന്നു. ഇതിൻ്റെ ഞെട്ടലിൽ ലോകം നിൽക്കുമ്പോഴാണ് വീണ്ടും തീപ്പിടിത്തമുണ്ടായത്. ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News