Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഥമ രക്ഷ: തിരുത്തപ്പെടേണ്ട ധാരണകൾ; വിദ്യാർത്ഥികൾക്ക് പ്രഥമശുശ്രൂഷാ പരിശീലനം

28 Sep 2026 20:00 IST

Jithu Vijay

Share News :

കോട്ടക്കൽ : ജി.വി.എച്ച്.എസ്.എസ്. ചെട്ടിയാൻകിണറിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി “പ്രഥമ രക്ഷ – തിരുത്തപ്പെടേണ്ട ധാരണകൾ” എന്ന വിഷയത്തിൽ പ്രഥമശുശ്രൂഷാ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.


അപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ നൽകേണ്ട പ്രഥമശുശ്രൂഷാ നടപടികൾ, ഹൃദയസ്തംഭനം, ശ്വാസതടസ്സം, ബോധക്ഷയം തുടങ്ങിയ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട ശാസ്ത്രീയ മാർഗങ്ങൾ എന്നിവ പരിശീലനത്തിൽ വിശദീകരിച്ചു. സി.പി.ആർ. ഉൾപ്പെടെയുള്ള പ്രായോഗിക പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകി.

മലപ്പുറം ജില്ലാ ട്രോമാകെയർ ഫസ്റ്റ് എയ്ഡ് ട്രെയിനർ ഷമീർ അലി പി. പരിശീലനത്തിന് നേതൃത്വം നൽകി.


പ്രഥമശുശ്രൂഷയെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ ഒഴിവാക്കി, കൃത്യമായ അറിവോടെയും ശാസ്ത്രീയമായ രീതിയിലും അടിയന്തരസഹായം നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.


അസൈനാർ എടരിക്കോട്, അനിൽകുമാർ എ.ബി., ബിജില എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Follow us on :

More in Related News