Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 20:04 IST
Share News :
കോട്ടക്കൽ : ചെട്ടിയാൻകിണർ ജി.വി. എച്ച്. എസ്. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ഞാറു നടീൽ ഉത്സവം.
പാഠ പുസ്തകത്തിൽ നിന്നും അവർ പാടത്തേക്ക് ഇറങ്ങി കുട്ടി കർഷകരായി.
പെരുമണ്ണ പാടശേഖരത്തിൽ ചെമ്മിളി മുഹമ്മദിന്റെ നേതൃത്വത്തിൽ നടക്കുന്ന കൃഷിയിടത്തിലാണ് വിദ്യാർത്ഥികൾ ഞാറു നട്ടത്. വാർഡ് മെംബർ പി.കെ ബഷീർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, എൻ.എസ്. എസ്. ഹരിത സേന എന്നീ ക്ലബ്ബുകളിലെ കുട്ടികൾ പങ്കെടുത്തു. സൈനബ ചെമ്മിളി, പാറയിൽ ഷെരീഫ്, പി ടി എ പ്രസിഡന്റ് ഷെരീഫ് പള്ളി മാലി, അസൈനാർ എടരിക്കോട്, റഫീഖ് വേങ്ങര, അഭിഷ്ട ടീച്ചർ എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.