Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2026 14:23 IST
Share News :
പെരിന്തിരുത്തി: അറിവിന്റെയും അന്വേഷണബുദ്ധിയുടെയും സർഗാത്മകതയുടെയും ചിറകിലേറി ജീവശാസ്ത്രത്തിന്റെ വിസ്മയലോകത്തെ അടുത്തറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി ഭാരതീയ വിദ്യാഭവൻ പെരിന്തിരുത്തി സ്കൂളിൽ ഇഗ്നീഷ്യ സീസൺ 2 ബയോ ഫെസ്റ്റിന് തുടക്കമായി.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ കോഴിക്കോട് കേന്ദ്രം ചെയർമാൻ ഗുരുശ്രേഷ്ഠ ആചാര്യ ശ്രീ എ.കെ.ബി. നായർ അധ്യക്ഷത വഹിച്ചു.
കേരള സർക്കാരിന്റെ വനമിത്ര ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവായ കുമാരി ദേവിക വേങ്ങേരിയെ ചടങ്ങിൽ ആദരിച്ചു. ക്യാമ്പ് ഡയറക്ടർ ഷിത എം.എസ്., സ്കൂൾ പ്രിൻസിപ്പൽ കെ.പി. ശ്രീജിത്ത്, പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ ഡോ. രജീഷ്, വൈസ് പ്രിൻസിപ്പൽ അമൃത ജെ., ഹെഡ്മിസ്ട്രസ് ലതാ രാജേഷ് എന്നിവർ സംസാരിച്ചു.
കേരളത്തിലെ ഇരുപതോളം ഭവൻസ് സ്കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 200-ലധികം വിദ്യാർഥികളാണ് ബയോ ഫെസ്റ്റിൽ പങ്കെടുക്കുന്നത്. നവീന ആശയങ്ങളുടെ ആവിഷ്കാരം, യുവ ഇന്നൊവേറ്റർമാരുടെ പ്രോജക്ടുകൾ, ഗവേഷണ പ്രബന്ധ അവതരണങ്ങൾ എന്നിവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സെപ്റ്റംബർ 26ന് സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.