Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2026 19:43 IST
Share News :
പെരിന്തൽമണ്ണ : കുളം ഉദ്ഘാടനത്തില്‍ ജനപ്രതിനിധികളെ വെള്ളത്തില്‍ ചാടിച്ച് മഞ്ഞളാംകുഴി അലി എംഎല്‍എ. മങ്കട പീച്ചാണിപ്പറമ്പ് തുരുത്തിലെ കുളത്തിന്റെ ഉദ്ഘാടനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയെ കുളത്തില്‍ തള്ളിയിട്ടായിരുന്നു ഉദ്ഘാടനം..
മെമ്പർ കുളത്തില്‍ ചാടിയാണ് ഉദ്ഘാടനം നിർവഹിക്കുകയെന്ന് ചടങ്ങിന് മുമ്പ് തന്നെ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. താൻ ചാടുകയാണെങ്കില്‍ എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുളത്തിലിറങ്ങണമെന്ന് ഷബീറും പറഞ്ഞിരുന്നു. ഇതനുസരിച്ച് ഷബീർ വെള്ളത്തില്‍ ചാടാൻ തയാറായി നില്‍ക്കുന്നതിനിടെയാണ് നാട മുറിച്ചതിന് പിന്നാലെ എംഎല്‍എയും സംഘവും ചേർന്ന് അദ്ദേഹത്തെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുളത്തില്‍ നീന്തിയ ശേഷം കരയിലെത്തിയ ഷബീർ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറയെയും കുളത്തിലേക്ക് തള്ളിയിട്ടു.
അതേസമയം സുരക്ഷ ഉറപ്പാക്കുന്നതിനായി ട്യൂബുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കുളത്തില്‍ ഒരുക്കിയ ശേഷമായിരുന്നു വേറിട്ട ഉദ്ഘാടനം.
Follow us on :
Tags:
More in Related News
Please select your location.